ഐടി ഡെസ്റ്റിനേഷന്‍ കോഴിക്കോട്; 'റീബൂട്ട് 24' തൊഴി മേളയിലെത്തിയത് പതിനായിരങ്ങള്‍
Calicut / August 17, 2024
കോഴിക്കോട്: ഐടി ഡെസ്റ്റിനേഷനെന്ന നിലയിൽ കോഴിക്കോടിനെ ദക്ഷിണേന്ത്യയിൽ നിര്‍ണായക സ്ഥാനത്തെത്തിച്ചിരിക്കുകയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഐടി തൊഴിൽ മേളയായ 'റിബൂട്ട് 24'. ശനിയാഴ്ച പെയ്ത കനത്ത മഴയെ അവഗണിച്ചും രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ പതിനയ്യായിരത്തിലധികം ഉദ്യോഗാര്‍ഥികളാണ് ജോബ് ഫെയറിൽ പങ്കെടുത്തത്. ഗവ. സൈബര്‍പാര്‍ക്കും കാലിക്കറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി(കാഫിറ്റ്)യും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്.
ഗവ. സൈബര്‍പാര്‍ക്ക് ജന. മാനേജര്‍ വിവേക് നായര്‍ ജോബ് ഫെയറിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. റീബൂട്ട് 24 ന്‍റെ ഓണ്‍ലൈന്‍ ലിങ്ക് വഴിയും കാലിക്കറ്റ് ട്രേഡ് സെന്‍ററിൽ ഒരുക്കിയിരുന്ന പ്രത്യേക സംവിധാനം വഴിയുമാണ് ഉദ്യോഗാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്തത്.
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ-മെയിൽ വഴി യുണീക് നമ്പറും ക്യു ആര്‍ കോഡും നൽകിയിരുന്നു. 1000 പേര്‍ക്കിരിക്കാവുന്ന വെയിറ്റിംഗ് സെന്‍ററിൽ നിന്ന് സ്ക്രീനിംഗ് കഴിഞ്ഞതിനു ശേഷമാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫെയറിലേക്ക് പോകുന്നത്. അവിടെ ഒരുക്കിയിരിക്കുന്ന 75 ഐടി കമ്പനികളുടെ സ്റ്റാളുകളി അതത് ഉദ്യോഗാര്‍ഥികളുടെ നൈപുണ്യത്തിനനുസരിച്ചുള്ള ജോലി ഓഫറുകള്‍ അറിയിക്കും. താത്പര്യമുള്ളവര്‍ക്ക് അഭിമുഖത്തിനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ജോബ് ഫെയറിനു ശേഷം വിവിധ തലങ്ങളിലുള്ള റിക്രൂട്ട്മെന്‍റ് നടപടികള്‍ക്ക് ശേഷമാകും നിയമനം ലഭിക്കുന്നത്. റീബൂട്ട് 24 ലെ അഭിമുഖങ്ങള്‍ക്ക് ശേഷം 45 ദിവസങ്ങള്‍ക്കുള്ളി നിയമനനടപടികള്‍ കമ്പനികള്‍ പൂര്‍ത്തീകരിക്കും. ആകെ 1500 ലധികം തൊഴിലവസരങ്ങളാണ് ഇക്കുറി റീബൂട്ട് 24 മുന്നോട്ട് വച്ചത്.
പ്രതീക്ഷ പകരുന്ന പ്രതികരണമാണ് ഉദ്യോഗാര്‍ഥികളുടെ ഭാഗത്ത് നിന്നും ലഭിച്ചതെന്ന് ഗവ. സൈബര്‍പാര്‍ക്ക് ജന. മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. പ്രതീകൂല കാലാവസ്ഥയെ അവഗണിച്ച് റോഡിൽ പോലും ഉദ്യോഗാര്‍ത്ഥികള്‍ കാത്തു നിന്നിരുന്നു. എല്ലാ വിധ അടിസ്ഥാന സൗകര്യവും ഒരുക്കിയാണ് ഇക്കുറി ജോബ് ഫെയര്‍ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് പുറത്ത് കോയമ്പത്തൂര്‍, ചെന്നൈ, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഉദ്യോഗാര്‍ത്ഥികള്‍ ജോബ് ഫെയറിനെത്തിയത് പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുകയാണെന്ന് കാഫിറ്റ് പ്രസിഡന്‍റ് അബ്ദുള്‍ ഗഫൂര്‍ കെ വി പറഞ്ഞു. ഗവ. സൈബര്‍പാര്‍ക്ക് രണ്ടാം ഘട്ടത്തിന്‍റെ അടിയന്തര ആവശ്യമാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവ. സൈബര്‍ പാര്‍ക്കിനെ കൂടാതെ യുഎ സൈബര്‍പാര്‍ക്ക്, കിന്‍ഫ്ര ഐടി പാര്‍ക്ക്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് തുടങ്ങി വിവിധ പാര്‍ക്കുകളിൽ നിന്നുള്ള കമ്പനികള്‍ മേളയി പങ്കെടുത്തു.
ഫ്യൂച്ചറൽ ലാബ്, കേരള നോളഡ്ജ് ഇക്കോണമി മിഷന്‍, ഇ-സ്റ്റോര്‍, ടിക്കറ്റ് ഫോര്‍ ഇവന്‍റ്സ് എന്നിവരും പരിപാടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.