ഐസിഡിഎസ് പോഷണ്‍ അഭിയാന്‍; സൈബര്‍പാര്‍ക്കില്‍ മൂലയൂട്ടല്‍ ബോധവത്കരണം നടത്തി
Calicut / August 13, 2024
കോഴിക്കോട്: സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ സംയോജിത ശിശുവികസന പദ്ധതി(ഐസിഡിഎസ്)യുടെ ഭാഗമായി ഗവ. സൈബര്‍പാര്‍ക്കില്‍ മുലയൂട്ടല്‍ ബോധവത്കരണ പരിപാടി നടത്തി. ഐസിഡിഎസിന്‍റെ പോഷണ്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായി ജില്ലാതല സെല്ലാണ് പരിപാടി നടത്തിയത്.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ റിട്ട. സീനിയര്‍ കണ്‍സല്‍ട്ടന്‍റായി ശിശുരോഗവിദഗ്ധന്‍ ഡോ. മോഹന്‍ദാസ് ക്ലാസുകള്‍ നയിച്ചു. സീനിയര്‍ സൂപ്രണ്ട് വിദ്യ, പ്രോഗ്രാം ഓഫീസര്‍ അനിത, ജൂനിയര്‍ സൂപ്രണ്ട് സുനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.