കോഴിക്കോടിന്റെ ഫുട്‌ബോള്‍ ലഹരിക്ക് ആവേശം പകരാന്‍ ടീലും നീലയും നിറമുള്ള ജേഴ്‌സിയുമായി കാലിക്കറ്റ് എഫ് സി

Calicut / August 11, 2024

കോഴിക്കോട്: അടുത്തിടെ തുടക്കം കുറിച്ച സൂപ്പര്‍ ലീഗ് കേരളയിലെ (എസ്എല്‍കെ) ആറ് ടീമുകളിലൊന്നായ കാലിക്കറ്റ് എഫ് സി ഹോം ഗ്രൗണ്ടിലും (പച്ച കലര്‍ന്ന നീല) നീലയും നിറത്തിലുള്ള ജേഴ്‌സി അണിയും.
ശനിയാഴ്ച നൂറുകണക്കിന് ആരാധകര്‍ പങ്കെടുത്ത ചടങ്ങില്‍ ലോക പ്രശസ്തനായ കാലിക്കറ്റ് എഫ് സി മുഖ്യ പരിശീലകന്‍ ഇയാന്‍ ആന്‍ഡ്രൂ ഗില്ലന്‍ ജേഴ്‌സി പുറത്തിറക്കി.
ടീമിന്റെ ഹോം ജേഴ്‌സിക്ക് ടീലും നീലയും നിറമാണ്. എവേ മത്സരങ്ങള്‍ക്ക് മഞ്ഞയും പരിശീലനത്തിന് പിങ്കും ലാവെന്‍ഡറും ധരിക്കും. മൂന്നാമത്തെ ജേഴ്‌സി വെള്ള നിറത്തിലാണ്.
സഹ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത്, ഫ്രാഞ്ചൈസി സെക്രട്ടറി ബിനോ ജോസ് ഈപ്പന്‍, കളിക്കാരായ പി വി അര്‍ജുന്‍, മനോജ് മാര്‍ക്കോസ്, ജിജോ ജോസഫ്, അബ്ദുള്‍ ഹക്കു, മൊഹ് സലിം, താഹിര്‍ സമാന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആഗസ്റ്റ് 25 ന് കോഴിക്കോട് ബീച്ചില്‍ നടക്കാനിരിക്കുന്ന കാലിക്കറ്റ് എഫ് സി യുടെ മെഗാ ടീം ലോഞ്ചിന്റെ തിരശ്ശീല ഉയര്‍ത്തല്‍ കൂടിയായിരുന്നു പരിപാടി.
150 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ഹൈലൈറ്റ് മാളില്‍ നടന്ന ചടങ്ങില്‍ സാസ്‌കാരിക പരിപാടികള്‍, മ്യൂസിക് ബാന്‍ഡ്, ലക്കി ഡിപ്‌സ്, ആകര്‍ഷക സമ്മാനങ്ങള്‍ ലഭിക്കുന്ന ഇന്ററാക്ടീവ് മത്സരങ്ങള്‍, ഡിജിറ്റല്‍ പ്രൊജക്ഷനുകള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.
അഞ്ച് ഹോം മത്സരങ്ങള്‍ കളിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ് സിയുടെ ഹോം ഗ്രൗണ്ട്. എവേ മത്സരങ്ങള്‍ മറ്റ് ടീമുകളുടെ നഗരങ്ങളില്‍ നടക്കും.
ആറ് വിദേശ താരങ്ങളും ഒമ്പത് ദേശീയ താരങ്ങളും കേരളത്തില്‍ നിന്നുമുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കോഴിക്കോട് ഫുട്‌ബോള്‍ ടീമിലുള്ളത്.

സെപ്തംബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെയാണ് സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റ് മത്സരങ്ങള്‍ ആരംഭിക്കുന്നത്. 

Photo Gallery

+
Content
+
Content