ക്ഷീരസംഘം ജീവനക്കാര്‍ക്ക് കൂടുതൽ ആനുകൂല്യം നൽകും

Kochi / August 9, 2024

കൊച്ചി: പാൽ സംഭരണം കുറവായതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലാകുന്ന ക്ഷീരസംഘങ്ങളെയും ജീവനക്കാരെയും സഹായിക്കുന്നതിനായി മിൽമ എറണാകുളം മേഖലാ യൂണിയന്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ എം ടി ജയന്‍ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ ക്ഷീരസംഘം സെക്രട്ടറിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മിൽമ ഭരണസമിതി അംഗം ഭാസ്കരന്‍ ആദംകാവി  അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ താര ഉണ്ണികൃഷ്ണ്‍, ടി എന്‍ സത്യന്‍, ഷാജു വെളിയന്‍, ക്ഷീരവികസന വകുപ്പ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ രാധിക, ഇആര്‍സിഎംപിയു എംഡി വി സണ്‍ ജെ പറവക്കാട്ട്, പി ആന്‍ഡ് ഐ മാനേജര്‍ ടോമി ജോസഫ്, ഡയറി മാനേജര്‍ സജിത്ത് സി എന്നിവര്‍ സംസാരിച്ചു.
 

Photo Gallery

+
Content