മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിൽമ 50 ലക്ഷം രൂപ നൽകി

Calicut / August 9, 2024

കോഴിക്കോട്: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ  ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മിൽമ 50 ലക്ഷം രൂപ സംഭാവന 

നൽകി.

മിൽമ മലബാര്‍ മേഖല യൂണിയന്‍ (20 ലക്ഷം), തിരുവനന്തപുരം മേഖല യൂണിയന്‍, എറണാകുളം മേഖല യൂണിയന്‍, മിൽമ ഫെഡറേഷന്‍ (10 ലക്ഷം വീതം) ചേര്‍ത്താണ് 50 ലക്ഷം രൂപ ന കിയത്.

ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, മിൽമ ചെയര്‍മാന്‍ കെ.എസ്     മണി, തിരുവനന്തപുരം മേഖല യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, എറണാകുളം മേഖല   യൂണിയന്‍ ചെയര്‍മാന്‍ എം.ടി ജയന്‍ എന്നിവര്‍ ചേര്‍ന്ന് 50 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി  പിണറായി വിജയന് കൈമാറി.

Photo Gallery

+
Content