'രക്ഷകര്‍ത്താക്കള്‍ക്കിടയിലെ വിഷാദരോഗവും പരിഹാരമാര്‍ഗങ്ങളും' നിഷ് വെബിനാര്‍ ശനിയാഴ്ച

'രക്ഷകര്‍ത്താക്കള്‍ക്കിടയിലെ വിഷാദരോഗവും പരിഹാരമാര്‍ഗങ്ങളും' നിഷ് വെബിനാര്‍ ശനിയാഴ്ച
Trivandrum / June 16, 2022

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യനീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയില്‍ ജൂണ്‍ 18 ശനിയാഴ്ച 'ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കിടയിലെ വിഷാദരോഗവും പരിഹാരമാര്‍ഗങ്ങളും' എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടക്കും.
        
ഗൂഗിള്‍ മീറ്റിലൂടെ രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വെബിനാറില്‍ തത്സമയം പങ്കെടുക്കാം. നിഡാസിന്‍റെ 67-ാം പതിപ്പിന് സൈക്കോളജിസ്റ്റ് ശരണ്യ മോഹന്‍ കെ നേതൃത്വം നല്‍കും.

സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി  http://nidas.nish.ac.in/be-a-participant/ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക്   http://nidas.nish.ac.in/    വെബ്സൈറ്റ് സന്ദര്‍ശിക്കുക.  ഫോണ്‍: 9447082355/ 04712944675.

Photo Gallery