ദുരന്തഭൂമിയി സ്നേഹസ്പര്‍ശവുമായി കേരള ഫീഡ്സും

Calicut / July 31, 2024

കോഴിക്കോട്: വയനാട്ടിലെ ചൂരൽ മലയിലും മാനന്തവാടി, പനമരം, കൽപ്പറ്റ തുടങ്ങിയ ബ്ലോക്കുകളിലും സമീപപ്രദേശത്തുമുണ്ടായ ശക്തമായ ഉരുള്‍പൊട്ടലിലും മഴക്കെടുതിയിലും ദുരിതമനുഭവിക്കുന്ന ക്ഷീരകര്‍ഷര്‍ക്ക് കൈത്താങ്ങായി കേരള ഫീഡ്സ്. കേരള ഫീഡ്സിന്‍റെ സ്നേഹസ്പര്‍ശം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ പ്ലാന്‍റിൽ  നിന്നും കര്‍ഷകര്‍ക്ക് സൗജന്യമായി 530 ചാക്ക് എലൈറ്റ് കാലിത്തീറ്റ എത്തിച്ച് നൽകുമെന്ന് കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാറും എം ഡി ഡോ. ബി ശ്രീകുമാറും അറിയിച്ചു.
തിരുവങ്ങൂര്‍ പ്ലാന്‍റിൽ  നി്ന്നും കാലിത്തീറ്റയുമായി ലോറികള്‍ വയനാട്ടിലേക്ക് പുറപ്പെട്ടതായി എം ഡി അറിയിച്ചു.  നേരത്തെ 2018 ലെ പ്രളയത്തിലും കേരളമെമ്പാടും ക്ഷീരകര്‍ഷര്‍ക്ക് സൗജന്യ കാലിത്തീറ്റ നൽകിയതടക്കം നിരവധി പദ്ധതികള്‍ കേരള ഫീഡ്സ് നടപ്പാക്കിയിരുന്നു. കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ ബാങ്ക് വായ്പ ലഭ്യമാക്കാനും, സൗജന്യമായി കറവപ്പശുക്കളെ നൽകാനും കേരള ഫീഡ്സ് മുന്‍കയ്യെടുത്തു.

കേരള ഫീഡ്സിന്‍റെ പ്രളയസഹായപദ്ധതിയി  സാമൂഹ്യമാധ്യമങ്ങള്‍ വഴിയും നിരവധി പേര്‍ പങ്കാളികളായിരുന്നു.  ഇക്കുറിയും സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പിന്‍റെ നിര്‍ദ്ദേശമനുസരിച്ച് പ്രഖ്യാപിക്കുന്ന പദ്ധതികളിൽ  പൂര്‍ണ സഹകരണം ഉറപ്പാക്കുമെന്നും എം ഡി അറിയിച്ചു.

 

Photo Gallery

+
Content
+
Content