സത്വ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ്- ഐ പിക്സ് ടെക് ഫുട്ബോള്‍ ചാമ്പ്യന്മാര്‍
Calicut / July 26, 2024
കോഴിക്കോട്: ഐടി ജീവനക്കാരുടെ കൂട്ടായ്മയായ സത്വ സംഘടിപ്പിച്ച സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിലെ ഫുട്ബോള്‍ മത്സരങ്ങളിൽ കോഴിക്കോട് ഗവ. സൈബര്‍പാര്‍ക്കിലെ ഐപിക്സ്ടെക് ചാമ്പ്യന്മാരായി. സൈബര്‍പാര്‍ക്കിലെ സ്പോര്‍ട്സ് അരീനയിൽ വച്ചായിരുന്നു ഫുട്ബോള്‍ മത്സരങ്ങള്‍.
ഫൈനലി യുഎ സൈബര്‍ പാര്‍ക്കിലെ ക്യുബസ്റ്റ് കമ്പനിയെയാണ് ഐപിക്സ് തോൽപ്പിച്ചത്.
ഗവ. സൈബര്‍പാര്‍ക്ക്, യുഎ സൈബര്‍പാര്‍ക്ക്, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് എന്നിവിടങ്ങളിലെ ഐടി ജീവനക്കാരുടെ കൂട്ടായ്മയാണ് സത്വ. സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പിലെ ഫുട്ബോള്‍ മത്സരങ്ങളാണ് സൈബര്‍ സ്പോര്‍ട്സ് അരീനയിൽ നടന്നത്.
ക്രിക്കറ്റ്, വോളീബോള്‍, ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ്, വനിതകള്‍ക്കായുള്ള ക്രിക്കറ്റ്, ഫുട്ബോള്‍, ത്രോബോള്‍ തുടങ്ങിയ ഇനങ്ങളിൽ വിവിധ വേദികളിലായി മത്സരങ്ങള്‍ നടന്നു.
Photo Gallery

+