ഇന്‍ഫോപാര്‍ക്ക് തൃശ്ശൂരി നിന്ന് വെബ്ആന്‍ഡ്ക്രാഫ്റ്റ്സ് അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലേക്ക്
Thrissur / July 25, 2024
തൃശ്ശൂര്‍: ഇന്‍ഫോപാര്‍ക്ക് തൃശ്ശൂരിലെ ആഗോള ഐ ടി സേവന കമ്പനിയായ വെബ്ആന്‍ഡ്ക്രാഫ്റ്റ്സ് അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡിസിയിൽ പ്രവര്‍ത്തനം ആരംഭിച്ചു. അമേരിക്കയിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും റീട്ടെയിൽ , ഇ-കോമേഴ്സ് രംഗങ്ങളിൽ മികച്ച സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നേരിട്ട് എത്തിക്കുവാനും ഉള്ള കമ്പനിയുടെ ദൗത്യത്തിൽ ഇതൊരു നാഴികക്കല്ലാണ്.
ഡിസൈന്‍, ടെക്നോളജി, ഡിജിറ്റൽ മാര്‍ക്കറ്റിംഗ് എന്നീ മേഖലകളിൽ 12 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള വെബ്ആന്‍ഡ്ക്രാഫ്റ്റ്സ് വളര്‍ച്ചയുടെ പടവുകള്‍ താണ്ടി മുന്നേറുകയാണ്. പ്രോഡക്റ്റ് എഞ്ചിനീയറിംഗ്, കണ്‍സള്‍ട്ടന്‍സി എന്നീ മേഖലകളി മികച്ച സേവനം കാഴ്ചവയ്ക്കുന്ന വെബ്ആന്‍ഡ്ക്രാഫ്റ്റ്സ് ഇ-കോമേഴ്സ്, വെബ് ഡെവലപ്മെന്‍റ്, ആപ്പ് ഡെവലപ്മെന്‍റ്, യുഐ/യുഎക്സ് ഡിസൈന്‍, ബ്രാന്‍ഡിംഗ് എന്നീ മേഖലകളിലും പ്രാഗഭ്യം തെളിയിച്ചിട്ടുണ്ട്.
നിലവിൽ പൂര്‍വേഷ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ് മേഖല, അമേരിക്ക എന്നിവിടങ്ങളിൽ ഉപഭോക്താക്കളുള്ള വെബ്ആന്‍ഡ്ക്രാഫ്റ്റ്സിന് 2024 ജൂലായ് 1-നാണ് വാഷിംഗ്ടണ്‍ ഡിസിയി ഓഫീസ് തുറന്നത്. ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ ഓഫീസുകള്‍ തുറക്കുന്നതുവഴി നിലവിലുള്ള ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും കൂടുതൽ മികച്ച സേവനം ലഭ്യമാക്കുകയാണ് വെബ്ആന്‍ഡ്ക്രാഫ്റ്റ്സിന്‍റെ ലക്ഷ്യമെന്ന് സി ഇ ഒ ജിലു ജോസഫ് പറഞ്ഞു.
2012- സ്ഥാപിതമായ വെബ്ആന്‍ഡ്ക്രാഫ്റ്റ്സ് ഇന്‍ഫോപാര്‍ക്ക് തൃശ്ശൂരിലെ ഇന്ദീവരം ബി ഡിംഗ് ആസ്ഥാനമാക്കിയാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ 400-ഓളം ജീവനക്കാരുള്ള കമ്പനി 2026-ഓടെ അഞ്ചിരട്ടി വളര്‍ച്ച കൈവരിക്കാനുള്ള പ്രയത്നത്തിലാണ്.
ഇന്‍ഫോപാര്‍ക്ക് തൃശ്ശൂര്‍ കാമ്പസിൽ 58 ഐടി-ഐടി അനുബന്ധ കമ്പനികളിലായി 2000 ലേറെ ജീവനക്കാരാണുള്ളത്.'