എന്‍എസ്ആര്‍സിഇഎല്‍ വിമണ്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം; എഎംഎ സെഷനില്‍ സംരംഭകര്‍ക്ക് പങ്കെടുക്കാം
Trivandrum / July 19, 2024
തിരുവനന്തപുരം: എന്‍എസ്ആര്‍സിഇഎല്ലിന്‍റെ വിമണ്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിന് മുന്നോടിയായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കൊട്ടക് മഹീന്ദ്ര ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ആസ്ക് മി എനിതിംഗ് (എഎംഎ) സെഷനില്‍ വനിതാ സംരംഭകര്‍ക്ക് പങ്കെടുക്കാം.
ഐഐഎം ബാംഗ്ലൂരില്‍ (ഐഐഎം ബി) ചൊവ്വാഴ്ച (ജൂലൈ 23) ഓണ്‍ലൈനായി നടക്കുന്ന 'ആസ്ക് മി എനിതിംഗ്' (എഎംഎ) സെഷനില്‍ പങ്കെടുക്കാനാണ് വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവസരം ലഭിക്കുക.
വിമണ്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാമിനെ കുറിച്ചുള്ള സംശയനിവാരണങ്ങള്‍ക്ക് ആസ്ക് മി എനിതിംഗ് (എഎംഎ) സെഷന്‍ സഹായകമാകും. എന്‍എസ്ആര്‍സിഇഎല്ലിന്‍റെ ഇന്‍കുബേഷന്‍ പരിപാടിയാണ് വനിതാ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം.
വിമണ്‍ സ്റ്റാര്‍ട്ടപ്പ് പ്രോഗ്രാം (ഡബ്ളിയുഎസ് പി) സംഘാടകരുമായി നേരിട്ട് സംവദിക്കാന്‍ സംരംഭകര്‍ക്ക് എഎംഎ സെഷനിലൂടെ അവസരം ലഭിക്കും.
ഐഐഎം ബിയുടെ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററാണ് എന്‍എസ്ആര്‍സിഇഎല്‍.
രജിസ്റ്റര്‍ ചെയ്യുന്നതിന്: https://ksum.in/Ask_Me_Anything.