ലോകപ്രശസ്ത ആന്‍റലര്‍ സംരംഭക റസിഡന്‍സി പരിപാടിയി പങ്കെടുത്ത് സംരംഭക നീതു മറിയം

Kochi / July 8, 2024

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷനി  നിന്നുള്ള ആദ്യ ജെനറേറ്റീവ് എഐ വനിതാ സംരംഭകയായ നീതു മറിയം ജോയ് പ്രശസ്തമായ ആന്‍റലര്‍ സംരംഭക റസിഡന്‍സി പരിപാടിയി  പങ്കെടുത്തു. പുതുതലമുറ ഇകൊമേഴ്സ് സേവനങ്ങള്‍ക്കുള്ള സെര്‍ച്ച് എന്‍ജിനാണ് നീതു മറിയം ജോയുടെ സംരംഭം.
ഓണ്‍ലൈന്‍ ഷോപ്പിംഗി  കൂടുത  വ്യക്തിപരമായ ഇടപെടലുകള്‍ നടത്താനും അതു വഴി കൂടുത  മെച്ചപ്പെട്ട ഉപഭോക്തൃസേവനം ലഭിക്കാനും നീതുവിന്‍റെ ജെനറേറ്റീവ് എഐ ഉത്പന്നമായ മില വഴി സാധിക്കും.
ആറ് ഭൂഖണ്ഡങ്ങളിലായി 27 സ്ഥലത്താണ് സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആന്‍റലര്‍ റെസിഡന്‍സി പരിപാടി നടക്കുന്നത്. സംരംഭകാശയത്തെ ആഗോളാടിസ്ഥാനത്തിലുള്ള ഉത്പന്നമായി മാറ്റുന്നതിനു വേണ്ടി വ്യക്തിപരമായി ന കുന്ന ആക്സിലറേറ്റര്‍ പരിപാടിയാണിത്. ഏകാംഗ സംരംഭക സ്ഥാപകരായ 9,200 അപേക്ഷകരാണ് റസിഡന്‍സി പരിപാടിയ്ക്കായി അപേക്ഷിച്ചത്. അതി  നിന്നും തെരഞ്ഞെടുത്ത 110 സ്ഥാപകരെയാണ് റസിഡന്‍സി പരിപാടിയിലേക്കെത്തിയത്.
വ്യക്തിപരമായും സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്കും വലിയ പ്രചോദനമാണ് ഈ അംഗീകാരമെന്ന് നീതു മറിയം പറഞ്ഞു. അപേക്ഷിക്കുന്നവരി  നിന്ന് 1.4 ശതമാനത്തിനെ മാത്രമേ റസിഡന്‍സിക്കായി തെരഞ്ഞെടുക്കാറുള്ളൂ എന്നതു തന്നെ ഈ പരിപാടിയുടെ പ്രധാന്യം വ്യക്തമാക്കുന്നു. ഐഐടി മദ്രാസിലെ പിഎച്ഡി പഠനത്തിനിടയിലാണ് നിര്‍മ്മിതബുദ്ധിയുമായി ബന്ധപ്പെട്ട് നീതുവിന്‍റെ താത്പര്യം തുടങ്ങുന്നത്. ഇതിനു ശേഷം ലണ്ടനിലെ കിംഗ്സ് കോളേജിലെ പോസ്റ്റ് ഡോക്ടറ  പഠനത്തിന്‍റെ ഭാഗമായി ചെയ്ത ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗനിഷനിലൂടെയാണ് ഈ താത്പര്യം വളര്‍ന്നതെന്നും അവര്‍ പറഞ്ഞു.
മൂന്നരവര്‍ഷത്തോളം രണ്ട് അന്താരാഷ്ട്ര കമ്പനികളി  എഐ ശാസ്ത്രജ്ഞയായി നീതു ജോലി ചെയ്തു. 2023 മാര്‍ച്ചിലാണ് ജോലി വിട്ട് എഐ സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചത്. ആദ്യം കമ്പനികളുടെ വിശദാംശങ്ങള്‍ തെരയാനാണ് മില ആരംഭിച്ചതെങ്കിലും പിന്നീട് അത് ഇ-കൊമേഴ്സിലേക്ക് കടക്കുകയായിരുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷനി  ഇന്‍കുബേറ്റ് ചെയ്ത ഈ സ്ഥാപനം 2023 സെപ്തംബറി  സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ സീഡ് ഫണ്ട് നേടി.
മികച്ച ആശയത്തെ ഒന്നുമില്ലായ്മയി  നിന്ന് കമ്പനിയായി വളര്‍ത്തിയെടുക്കാനുള്ള സഹായമാണ് ആന്‍റലര്‍ റെസിഡന്‍സി പരിപാടിയിലൂടെ നടക്കുന്നത്. ആഗോളതലത്തിലുള്ള സംരംഭക സ്ഥാപകര്‍, വിദഗ്ധര്‍,  എന്നിവരുമായി ആശയവിനിമയം നടത്തുന്നതിനോടൊപ്പം, വിദഗ്ധോപദേശം, വിപുലീകരണ സഹായം, നിക്ഷേപസമാഹരണം തുടങ്ങിയവയെല്ലാം റസിഡന്‍സി പരിപാടിയുടെ ലക്ഷ്യമാണ്.

 

Photo Gallery

+
Content