ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ അന്താരാഷ്ട്ര പുരസ്ക്കാരം നേടി റിയഫൈ

Kochi / June 21, 2024

കൊച്ചി: അമേരിക്കയിലെ, ലാസ്വേഗസ് സിറ്റിയില്‍ നടന്ന ഗൂഗിള്‍ കളൗഡ് നെക്സ്റ്റ് 24 ഇവന്‍റില്‍

ഗൂഗിള്‍ പാര്‍ട്ണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ റിയഫൈ

ടെക്നോളജീസ് കരസ്ഥമാക്കി. ലാസ്വെഗാസില്‍ നടന്ന ചടങ്ങില്‍ റിയഫൈ ചീഫ്

എക്സിക്യൂട്ടിവ് ഓഫീസര്‍ ജോണ്‍ മാത്യു അവാര്‍ഡ് ഏറ്റുവാങ്ങി.

ഏഷ്യാ പസഫിക് മേഖലയിലെ ഡൈവേഴ്സിറ്റി, ഇക്വാളിറ്റി, ഇന്‍ക്ലൂഷന്‍(ഡിഇഐ)

വിഭാഗത്തിലാണ് റിയഹൈ ടെക്നോളജീസ് 2024-ലെ ഗൂഗിള്‍ ക്ലൗഡ് പാര്‍ട്ണര്‍ ഓഫ്

ദി ഇയര്‍ അവാര്‍ഡ് നേടിയത്. വൈവിധ്യം, തുല്യത, എല്ലാവരെയും ഉള്‍പ്പെടുത്തല്‍ എന്നീ

മൂല്യങ്ങളില്‍ അധിഷ്ഠിതമായ സാങ്കേതികവിദ്യയില്‍ കാഴ്ചവച്ച പ്രവര്‍ത്തനങ്ങളെ വിലയിരു

ത്തിയാണ് ഗൂഗിള്‍ ക്ലൗഡ് അവാര്‍ഡ് ജൂറി റിയഫൈ ടെക്നോളജീസിനെ ജേതാക്കളായി

പ്രഖ്യാപിച്ചത്. സാങ്കേതിക വൈദഗ്ധ്യത്തിനൊപ്പം സാമൂഹ്യ പ്രതിബദ്ധത സമൂഹത്തില്‍ മാറ്റം സൃഷ്ടിക്കു

വാനും ടെക്നോളജി സംരംഭങ്ങള്‍ക്ക് സാധിക്കുമെന്ന് റിയഫൈയുടെ പ്രവര്‍ത്തനങ്ങള്‍ തെളിയി

ക്കുന്നു.

2018 ലെ പ്രളയ സമയത്ത് റിയഫൈ വികസിപ്പിച്ചെടുത്ത എഐ റെസ്ക്യൂ സിസ്റ്റം, കൊവിഡ്

കാലത്ത്സമയബന്ധിതമായ മെഡിക്കല്‍ ഇടപടലുകള്‍ നല്‍കുന്നതിനുള്ള റിയഫൈയുടെ ആംബുലന്‍

സ് ശൃംഖല, ഫെഡറല്‍ ബാങ്കിനായി നിര്‍മ്മിച്ച ഫെഡ്ഡി എഐ, കൊണ്‍വെര്‍സേഷണല്‍ എഐയി

ലൂടെ രണ്ട് ലക്ഷം തൊഴിലവസരം സൃഷ്ടിക്കാനുള്ള പദ്ധതി, ഗൂഗിള്‍ ക്ലൗഡുമായി ചേര്‍

ന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സിനായി വിമാന സേവനങ്ങള്‍ വാട്സ്ആപ്പ് വഴിയാക്കുന്ന

തിന് നിര്‍മ്മിച്ച ആര്‍ 10 എഐ പ്ലാറ്റ്ഫോം എന്നിവ റിയഫൈയുടെ സുപ്രധാന ഇടപെട

ലുകളാണ്.

സാങ്കേതികവിദ്യ അടിസ്ഥാനമാക്കി എല്ലാവരെയും തുല്യമായി സേവിക്കുന്ന ഒരു ലോകം

കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഗൂഗിള്‍ ക്ലൗഡില്‍ നിന്നുള്ള ഈ

അംഗീകാരമെന്ന് ജോണ്‍ മാത്യു പറഞ്ഞു. വൈവിധ്യം, തുല്യത, എല്ലാവരെയും ഉള്‍പ്പെ

ടുത്തല്‍ എന്നീ മൂല്യങ്ങളില്‍ ഉറച്ച് നിന്നുള്ള പ്രവര്‍ത്തനത്തില്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പ

റഞ്ഞു.

ഉപഭോക്താക്കള്‍ക്കിടയില്‍ പരിവര്‍ത്തിതമായ സ്വാധീനവും മൂല്യവും കൊണ്ടു

വന്ന കമ്പനികള്‍ പ്രതീക്ഷ നല്‍കുന്നുവെന്ന് ഗൂഗിള്‍ ക്ലൗഡ് ഗ്ലോബല്‍ ഇക്കോസിസ്റ്റം ആന്‍ഡ്

ചാനല്‍സ് വൈസ് പ്രസിഡന്‍റ് കെവിന്‍ ഇച്ച്പുരാനി പറഞ്ഞു. ഇതില്‍ റിയഫൈ നടത്തിയ പ്ര

വര്‍ത്തനങ്ങള്‍ അഭിമാനാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിര്‍മ്മിത ബുദ്ധി, മെഷീന്‍ ലേണിംഗ് തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യ

അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭമാണ് റിയഫൈ ടെക്നോളജീസ്. കൊച്ചി

ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സംരംഭം, ഗൂഗിള്‍, ആപ്പിള്‍, സാംസങ്, സോണി, സീ

 

മെന്‍സ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. റിയഫൈയുടെ ആപ്പു

കള്‍ക്ക് ആഗോളതലത്തില്‍ സ്വീകാര്യതയുണ്ട്. 160 രാജ്യങ്ങളിലായി 6 കോടിലേറെ

യൂസര്‍മാരാണ് റിയഫൈ ആപ്പുകള്‍ ഉപയോഗിക്കുന്നത്. 23 ആഗോള ഭാഷകളിലും

ഇത് ലഭ്യമാണ്. സുഹൃത്തുക്കളായ ആറ് എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് 2013 ലാണ് റി

യഫൈ ആരംഭിച്ചത്.

 

 

Photo Gallery

+
Content