'വ്യാപാര്‍' മേള ജൂണ്‍ 16 മുതല്‍ കൊച്ചിയില്‍ പ്രതീക്ഷിക്കുന്നത് 10000 ത്തോളം വാണിജ്യ കൂടിക്കാഴ്ചകള്‍

'വ്യാപാര്‍' മേള ജൂണ്‍ 16 മുതല്‍ കൊച്ചിയില്‍ പ്രതീക്ഷിക്കുന്നത് 10000 ത്തോളം വാണിജ്യ കൂടിക്കാഴ്ചകള്‍
Kochi / June 13, 2022

കൊച്ചി: സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) ദേശീയ തലത്തില്‍ വിപണി കണ്‍െണ്ടത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന വാണിജ്യമേളയായ 'വ്യാപാര്‍ 2022' ന് ജൂണ്‍ 16 ന് കൊച്ചിയില്‍ തുടക്കമാകും. ജവഹര്‍ലാല്‍ നെഹ്റു ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം ഗ്രൗണ്ടണ്‍ില്‍ രാവിലെ 9 മണിക്ക് നിയമ-വ്യവസായ-കയര്‍ വകുപ്പു മന്ത്രി ശ്രീ പി രാജീവ് മേള ഉദ്ഘാടനം ചെയ്യും.   

സംസ്ഥാനത്തിന്‍റെ വ്യവസായ സംരംഭകരുടെ മികവും നൈപുണ്യവും ഇതര സംസ്ഥാന വ്യവസായ സമൂഹത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമായിരിക്കും ഈ മേള. 'വ്യാപാര്‍ 2022'ല്‍ പങ്കെടുക്കാന്‍ 300ല്‍ പരം എംഎസ്എംഇ യൂണിറ്റുകളെ തെരഞ്ഞെടുത്തിട്ടുണ്ടണ്‍്. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി 500 ഓളം ബയേഴ്സ് എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 10,000 ത്തോളം വാണിജ്യ കൂടിക്കാഴ്ചകളാണ് പ്രതീക്ഷിക്കുന്നത്.

വാണിജ്യസ്ഥാപനങ്ങള്‍, വ്യാപാര സംഘങ്ങള്‍, കയറ്റുമതി സംഘങ്ങള്‍, വ്യവസായ വാണിജ്യ വിപണന കയറ്റുമതി സംഘങ്ങളുടെ പ്രതിനിധികള്‍,  ഉപഭോക്താക്കള്‍ എന്നിവരാകും ബയര്‍മാര്‍. സംസ്ഥാനത്തിന്‍റെ വ്യവസായിക  ഉത്പാദനക്ഷമത പ്രദര്‍ശിപ്പിക്കുക, വിപണിയില്‍ ബ്രാന്‍ഡ് ചെയ്തതും അല്ലാത്തതുമായ സ്ഥാപനങ്ങളെയും ഉത്പന്നങ്ങളെയും അവതരിപ്പിക്കുക, നിലവിലുള്ള വ്യവസായങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും നിലനിര്‍ത്താനും വേണ്ടണ്‍ിയുള്ള പ്രോല്‍സാഹനം നല്‍കുക, നിക്ഷേപകരില്‍ താല്‍പര്യം ജനിപ്പിക്കുക, സംസ്ഥാനത്തിന്‍റെ സാമ്പത്തിക വളര്‍ച്ചക്ക് ഊന്നല്‍ നല്‍കുക  എന്നിവയാണ് മേളയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

മേളയുടെ ഭാഗമാകാനായി സംസ്ഥാനത്തെ എംഎസ്എംഇ സംരംഭകര്‍ക്ക് സെല്ലര്‍ രജിസ്ട്രേഷനും ഇതര സംസ്ഥാന ബയര്‍മാര്‍ക്ക് മേളയുടെ ഭാഗമാകാനായി ബയര്‍ രജിസ്ട്രേഷന്‍ നടത്താനുമായി പ്രത്യേക വെബ്സൈറ്റായ  www.keralabusinessmeet.org  ഒരുക്കിയിട്ടുണ്ടണ്‍്. ജില്ലാ വ്യവസായ കേന്ദ്രങ്ങളും വ്യവസായ വാണിജ്യ ഡയറക്ടര്‍ അധ്യക്ഷനുമായ സമിതിയാണ്  മേളയില്‍ പങ്കെടുക്കാനായി എംഎസ്എംഇ യൂണിറ്റുകളെ തെരഞ്ഞെടുത്തത്. വിപണി സാദ്ധ്യതകള്‍, വിപണിയുടെ സ്വഭാവം, ഗുണനിലവാര മാനദണ്ഡം എന്നിവയെപ്പറ്റി മനസ്സിലാക്കാന്‍ മീറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. 

ഭക്ഷ്യസംസ്കരണം, കൈത്തറി വസ്ത്രങ്ങളും തുണിത്തരങ്ങളും, റബര്‍, കയര്‍ ഉത്പ്പന്നങ്ങള്‍, ആയുര്‍വേദവും പച്ചിലമരുന്നുകളും, ഇലക്ട്രിക്കല്‍ & ഇലക്ട്രോണിക്സ്, പരമ്പരാഗത വിഭാഗങ്ങളായ കരകൗശല, മുള തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടണ്‍ുള്ള വ്യവസായ ഉത്പ്പന്നങ്ങള്‍ തുടങ്ങിയവ വ്യാപാര്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. മേളയുടെ അവസാന ദിവസം ഉച്ചക്ക് ശേഷം പൊതുജനങ്ങള്‍ക്കായി ഈ മേഖലകളിലെ ഉത്പന്നങ്ങളുടെ വിപണിയും ഒരുക്കിയിട്ടുണ്ടണ്‍്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ആസൂത്രണങ്ങളിലും സംഘാടന മികവിലും ഒരുപടി മുന്നിലാണ് വ്യാപാര്‍ 2022.  ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങി വന്‍ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളും മേളയുടെ ആകര്‍ഷണമാണ്. കൂടാതെ വിവിധ വിഭാഗങ്ങളിലെ ഉത്പ്പന്നങ്ങളുടെ തത്സമയ മാതൃകാ പ്രദര്‍ശനം മേളക്ക് ഇക്കൊല്ലം കൂടുതല്‍ മിഴിവേകും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിദേശ ബയര്‍മാരെ ഒഴിവാക്കിയാണ് ഇത്തവണ മേള നടത്തപ്പെടുക.

വ്യാപാര്‍ 2022 മേളയുടെ ഉദ്ഘാടന ചടങ്ങില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. എം.പി ശ്രീ ഹൈബി ഈഡന്‍, വ്യവസായ, നോര്‍ക്ക വകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി  ശ്രീ. സുമന്‍ ബില്ല, വ്യവസായവകുപ്പ്  പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ ശ്രീ. എം. ജി. രാജമാണിക്കം, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍ ശ്രീ. എസ്. ഹരികിഷോര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ ശ്രീ. സന്തോഷ് കോശി തോമസ്, കെബിപ്പ് സി.ഇ.ഒ ശ്രീ. സൂരജ് എസ്, എംഎസ്എംഇ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ജോയിന്‍റ് ഡയറക്ടര്‍ ശ്രീ. ജി.എസ് പ്രകാശ്, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്‍റ് എം ഖാലിദ്, ഫിക്കി ചെയര്‍മാന്‍ ശ്രീ. ദീപക് എല്‍ അസ്വാനി, തുടങ്ങിയവര്‍ പങ്കെടുക്കും.

Photo Gallery