പ്രകൃതി സംരക്ഷണത്തില്‍ വ്യക്തിഗത പരിശ്രമങ്ങള്‍ പ്രധാനമെന്ന് മുന്‍ ചീഫ് സെക്രട്ടറി
സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയില്‍ ലോക പരിസ്ഥിതി ദിനാചരണം
Trivandrum / June 5, 2024
തിരുവനന്തപുരം: ഭാവിതലമുറയ്ക്ക് പ്രയോജനപ്പെടും വിധം സുസ്ഥിരത നിലനിര്‍ത്തുന്നതില്‍ വ്യക്തിഗത പരിശ്രമങ്ങള്‍ പ്രധാനപ്പെട്ടതാണെന്ന് മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്. തലസ്ഥാനത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ (സിഎസ്ഐആര്‍- എന്‍ഐഐഎസ്ടി) ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് എന്‍ഐഐഎസ്ടിയിലെ അത്യാധുനിക ലബോറട്ടറികള്‍ സന്ദര്‍ശിച്ച അദ്ദേഹം വിവിധ പദ്ധതികളെ സംബന്ധിച്ച് ശാസ്ത്രജ്ഞരുമായി സംസാരിക്കുകയും ചെയ്തു.
എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മലിനജല സംസ്കരണം പോലുള്ള പരിസ്ഥിതി പ്രാധാന്യ വിഷയങ്ങളില്‍ എന്‍ഐഐഎസ്ടി നടത്തുന്ന ഗവേഷണങ്ങള്‍ അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വൃക്ഷത്തൈ നടലും സംഘടിപ്പിച്ചിരുന്നു.
Photo Gallery
