കോഴിക്കോട് സൈബര്‍പാര്‍ക്കിലെ നേത്രപരിശോധനാ ക്യാമ്പിന് മികച്ച പ്രതികരണം
Calicut / May 20, 2024
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനി ജീവനക്കാര്‍ക്കായി സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടന്നു. വാസന്‍ ഐ കെയറുമായി ചേര്‍ന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൈബര്‍പാര്‍ക്ക് ജീവനക്കാരും പാര്‍ക്കിലെ വിവിധ കമ്പനികളിലെ ഐടി ജീവനക്കാരുമടക്കം 214 പേര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി.
ലോക ഹൈപ്പര്‍ ടെന്‍ഷന്‍ ദിനമായ മെയ് 17, 18 തിയതികളിലാണ് സൗജന്യ പരിശോധനാ ക്യാമ്പ് നടന്നത്. സൗജന്യ നേത്രപരിശോധന, രക്തസമ്മര്‍ദ്ദ പരിശോധന എന്നിവയ്ക്കു പുറമെ പങ്കെടുത്തവര്‍ക്ക് തുടര്‍ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും പത്ത് ശതമാനം വരെ ഇളവും വാഗ്ദാനം ചെയ്തിരുന്നു.