ബിഐപിഎആര്‍ഡി സംഘം ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചു
Kochi / May 17, 2024
കൊച്ചി: ബിഹാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റില്‍ (ബിഐപിഎആര്‍ഡി) നിന്നുള്ള പ്രോബേഷണര്‍മാരുടെ സംഘം പഠന പരിപാടിയുടെ ഭാഗമായി ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിച്ചു.
ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തിലുമായി 59 അംഗ സംഘം ആശയവിനിമയം നടത്തി.
കെ സ്മാര്‍ട്ട് കോര്‍ ടീം അംഗമായ അബ്ദുള്‍ ബഷീറുമായി ബിഐപിഎആര്‍ഡി പ്രതിനിധികള്‍ സംവദിച്ചു. ഇന്‍ഫോപാര്‍ക്കിലെ കെ-ഫോണ്‍ നെറ്റ് വർക്ക് ഓപ്പറേഷന്‍ സെന്‍ററും സംഘം സന്ദര്‍ശിച്ചു.
2006-ല്‍ സ്ഥാപിതമായ ബിഐപിഎആര്‍ഡിയില്‍ നിന്നുള്ള ആറ് ബാച്ചുകള്‍ കൂടി വരും ആഴ്ചകളില്‍ ഇന്‍ഫോപാര്‍ക്ക് സന്ദര്‍ശിക്കും.
Photo Gallery

+