കോഴിക്കോട് സൈബര്‍പാര്‍ക്കിലെ സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് (മെയ് ഏഴ്, ചൊവ്വ) തുടക്കം
Calicut / May 6, 2024
കോഴിക്കോട്: കോഴിക്കോട് സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികള്‍ക്കായി നടത്തുന്ന സഹ്യ പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് ഇന്ന് (മെയ് 7, ചൊവ്വാഴ്ച) തുടക്കമാകും. സൈബര്‍പാര്‍ക്ക് സ്പോര്‍ട്സ് അരീനയില്‍ നടക്കുന്ന മത്സരങ്ങള്‍ വൈകിട്ട് ഏഴ് മണിക്കാണ് ആരംഭിക്കുന്നത്.
സൈബര്‍പാര്‍ക്കിലെ ഐടി കമ്പനികളില്‍ നിന്നുള്ള 23 ടീമുകളാണ് സഹ്യാ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്നത്. കോഴിക്കോട് സൈബര്‍ പാര്‍ക്ക്, കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്), തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത് സഹ്യ പ്രീമിയര്‍ ലീഗിന്‍റെ ഫൈനല്‍ മെയ് 14ന് നടക്കും
ENDS