കേരള ഫീഡ്സ് ആറ് മില്ലിമീറ്റര്‍ കാലിത്തീറ്റ പുറത്തിറക്കി

Thrissur / April 15, 2024

തൃശൂര്‍: ആറ് മില്ലിമീറ്റര്‍ വലിപ്പമുള്ള കാലിത്തീറ്റ തിരികള്‍ പുറത്തിറക്കി കേരള ഫീഡ്സ്. നിലവില്‍ എട്ട് മില്ലിമീറ്റര്‍ വലുപ്പമുള്ള കാലിത്തീറ്റയാണ് കേരള ഫീഡ്സ് പുറത്തിറക്കിയിരുന്നത്.

തീറ്റക്രമം സുഗമമാക്കുന്നതിനും ദഹനക്രിയ എളുപ്പമാക്കുന്നതിനും ചെറിയ പെല്ലറ്റ് കാലിത്തീറ്റകള്‍ സഹായിക്കുമെന്ന് കേരളഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. ഇതു വഴി കാലിത്തീറ്റ ചെലവ് കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂര്‍ ദേവസ്വത്തിന്‍റെ മൂന്ന് ഗോശാലകളിലേക്കായാണ് കേരള ഫീഡ്സ് ആദ്യമായി ആറ് മില്ലിമീറ്റര്‍ കാലിത്തീറ്റ തയ്യാര്‍ ചെയ്തത്. ദേവസ്വത്തിന്‍റെ പ്രത്യേക ആവശ്യപ്രകാരമായിരുന്നു ഇത്. ഇത് വിജയമായതോടെയാണ് ആറ് മില്ലിമീറ്റര്‍ കാലിത്തീറ്റ പൊതുവിപണിയിലേക്ക് ഇറക്കാന്‍ കേരള ഫീഡ്സ് തീരുമാനിച്ചത്. കേരളത്തില്‍ ആദ്യമായി പെല്ലറ്റ് രൂപത്തില്‍ മാത്രം കാലിത്തീറ്റയിറക്കിയ ആദ്യ കമ്പനിയാണ് കേരള ഫീഡ്സ്.

Photo Gallery