മില്‍മ തൃശ്ശൂര്‍ ഡെയറിയില്‍ പച്ചക്കറിത്തോട്ടം ഒരുക്കുന്നു

Thrissur / April 1, 2024

തൃശൂര്‍:  മില്‍മ എറണാകുളം മേഖല യൂണിയന്‍റെ തൃശ്ശൂര്‍ ഡെയറി പ്ലാന്‍റില്‍ നിന്നും ക്ലീനിങ്ങിന് ശേഷം പുറംതള്ളുന്ന ജലം ഇടിപിയില്‍ ശുദ്ധീകരിച്ച് ജിവനക്കാരുടെ സഹകരണത്തോടുകൂടി ആരംഭിക്കുന്ന പച്ചക്കറി കൃഷി മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍ ഉദ്ഘാടനം ചെയ്തു.  

പയര്‍, ചീര, വഴുതന, മത്തന്‍ , പടവലങ്ങ, വെണ്ട, തക്കാളി പച്ചമുളക്, കുമ്പളം തുടങ്ങിയ പച്ചക്കറിയിനങ്ങളുടെ ഹൈബ്രിഡ് തൈകളാണ് പച്ചക്കറിത്തോട്ടത്തില്‍ കൃഷിചെയ്യുന്നത്.  

ഭരണസമിതി അംഗങ്ങളായ ഭാസ്കരന്‍ ആദംകാവില്‍, താരഉണ്ണികൃഷ്ണന്‍, ടി.എന്‍.സത്യന്‍, ഷാജുവെളിയന്‍, മാനേജിംഗ് ഡെയറക്ടര്‍ വില്‍സണ്‍.ജെ. പുറവക്കാട്ട്, ഡെയറി മാനേജര്‍ സജിത്ത്.സി. തുടങ്ങിയവര്‍ പങ്കെടുത്തു. 

 

Photo Gallery

+
Content