മലിനജലം ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ വന്‍ വിപത്ത്: ശാരദാ മുരളീധരന്‍

Trivandrum / March 22, 2024

തിരുവനന്തപുരം: മലിനജലം കൈകാര്യം ചെയ്യുന്നതിലെ അറിവില്ലായ്മയും പരിചയക്കുറവും ജലസ്രോതസുകള്‍ മലിനപ്പെടുന്നതിന് കാരണമാകുന്നെന്നും അത് നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വിപത്ത് സംഭവിക്കുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞു. മലിനജലം ശുദ്ധീകരിച്ച് ഉപയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ ശുചിത്വമിഷന്‍, യുഎസ്എഐഡി, കേരള വാട്ടര്‍ അതോറിറ്റി, വാഷ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ യു വി ജോസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമെത്തിയ വിദഗ്ധര്‍ പ്രസംഗങ്ങളും ക്ലാസുകളും പാനല്‍ ചര്‍ച്ചകളും നടത്തി. മറ്റ് സ്ഥലങ്ങളില്‍ വിജയകരമായി പ്രവര്‍ത്തിച്ച സാങ്കേതികവിദ്യകളും പദ്ധതികളും സമ്മേളനത്തില്‍ പരിചയപ്പെടുത്തി. മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം ഇന്നലെ സമാപിച്ചു.

Photo Gallery

+
Content