അധിക പാല്‍വിലയും കാലിത്തീറ്റ സബ്സിഡിയും ലഭ്യമാക്കും: മില്‍മ യൂണിയന്‍

Trivandrum / February 20, 2024

തിരുവനന്തപുരം:  ക്ഷീരകര്‍ഷകര്‍ക്കായി അധിക പാല്‍വിലയും കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ (ടിആര്‍സിഎംപിയു).

ക്ഷീരകര്‍ഷകര്‍ക്ക് മാര്‍ച്ച് ഒന്നു മുതല്‍ ലിറ്ററൊന്നിന് അഞ്ച് രൂപ വീതം അധിക പാല്‍വില നല്‍കുന്നതിന് തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ മണി വിശ്വനാഥ് അറിയിച്ചു.

3.50 രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. 1.50 രൂപ മേഖല യൂണിയനില്‍ സംഘത്തിന്‍റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കും.

ക്ഷീരസംഘങ്ങള്‍ക്ക് ലഭിക്കുന്ന 3.50 രൂപയില്‍ 3 രൂപയാണ് ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കുക. അന്‍പത് പൈസ സംഘങ്ങളുടെ കൈകാര്യ ചെലവിനായി ഉപയോഗിക്കാം.

ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ പരിധിയിലുള്ള ക്ഷീര സംഘങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി പാല്‍വില ലിറ്ററൊന്നിനു 49.81 രൂപയായി വര്‍ദ്ധിക്കും. ഈ മാസവും ടിആര്‍സിഎംപിയു അധിക പാല്‍ വിലയായി ലിറ്ററൊന്നിന് 3.50 നല്കിയിരുന്നു.

ക്ഷീരസംഘങ്ങള്‍ വഴി വില്‍പന നടത്തുന്ന ഓരോ ചാക്ക് മില്‍മ കാലിത്തീറ്റയ്ക്ക് 100 രൂപ സബ്സിഡിയും അനുവദിക്കും. കര്‍ഷകരുടെ പാലളവിന് ആനുപാതികമായിട്ടാണ് കാലിത്തീറ്റ സബ്സിഡി നല്‍കുന്നത്.

ഏകദേശം 3.75 കോടി രൂപയുടെ അധിക ചെലവ് മേഖലാ യൂണിയന് ഇതിലൂടെ ഉണ്ടാകും.
 

Photo Gallery