പ്രവേശനോത്സവത്തില്‍ മധുരവുമായി മില്‍മ

പ്രവേശനോത്സവത്തില്‍ മധുരവുമായി മില്‍മ
Trivandrum / June 2, 2022

തിരുവനന്തപുരം: കുട്ടികള്‍ക്ക് മധുരം നല്‍കി സ്കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കുചേര്‍ന്ന് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍. ഏറെ സ്വാദിഷ്ടവും പോഷകസമ്യദ്ധവുമായ മില്‍മ പേഡ നല്‍കിയാണ് നവാഗതരായ കുട്ടികളെ കേരളത്തിലെ ക്ഷീരകര്‍ഷകരുടെ പ്രസ്ഥാനമായ മില്‍മ വരവേറ്റത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 129 സ്കൂളുകളിലായി 850 കിലോമില്‍മ പേഡ കുട്ടികള്‍ക്ക് വിതരണം ചെയ്തതായി തിരുവനന്തപുരം മേഖലാ യൂണിയന്‍ മാനേജിംഗ് ഡയറക്ടര്‍ ഡി.എസ്. കോണ്ട അറിയിച്ചു.
ക്ഷീരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പാല്‍ ഉപയോഗിച്ച് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുന്ന ആധുനിക സംവിധാനങ്ങളുള്ള ഡെയറിയില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പേഡയില്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്.
 

Photo Gallery

+
Content