കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് 360 നാളെ (31.01.2024) കാസര്‍കോഡ്

Kasargod / January 29, 2024

കാസര്‍കോഡ്: കാസര്‍കോഡ്: സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് സംരംഭക യാത്രയില്‍ വേണ്ട പിന്തുണയും സഹായവും ഉറപ്പാക്കാന്‍ വേണ്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന സ്റ്റാര്‍ട്ടപ്പ് 360 പരിപാടിയുടെ കാസര്‍കോഡ് ലക്കം നാളെ വിദ്യാനഗര്‍ അസാപ് സ്കില്‍ പാര്‍ക്കിലെ കെഎസ് യുഎം  ഓഫീസില്‍ നടക്കും. വൈകീട്ട് നാല് മുതല്‍ ആറുവരെയാണ് പരിപാടി.

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് ആവശ്യമായ ബിസിനസ് പ്ലാനിംഗ്, സാങ്കേതികവിദ്യാ ആശയവിനിമയം, നിയമസഹായം, എച്ആര്‍, ഫിനാന്‍സ് തുടങ്ങി എല്ലാ വശങ്ങളും കൈകാര്യം ചെയ്യുന്നതാണ് സ്റ്റാര്‍ട്ടപ്പ് 360. താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് bit.ly/Startup360Kasargod എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

Photo Gallery