മലപ്പുറത്തെ കെഎസ് യുഎം ഫൗണ്ടേഴ്സ് മീറ്റില്‍ പങ്കെടുത്തത് 160 സംരംഭകര്‍

Malappuram / January 4, 2024

മലപ്പുറം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ യോഗത്തില്‍ പങ്കെടുത്തത് 160 ലേറെ പേര്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍. സ്റ്റാര്‍ട്ടപ്പുകള്‍ തമ്മിലുള്ള ബന്ധം സുദൃഢമാക്കാനും ഈ മേഖലയിലെ വിജ്ഞാന സമ്പാദനം, പങ്ക് വയ്ക്കല്‍, അവബോധ പ്രചാരണം എന്നിവ ലക്ഷ്യമിട്ടു കൊണ്ടാണ്  കെഎസ് യുഎം  ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

പെരിന്തല്‍മണ്ണ പൊന്നിയക്കുറിശ്ശി ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഓഫ് സിവില്‍ സര്‍വീസസില്‍ നടന്ന പരിപാടിയില്‍ നജീബ്  കാന്തപുരം എംഎല്‍എ അധ്യക്ഷനായിരുന്നു. കോഡര്‍ഫിന്‍ സ്ഥാപകനായ ഷാഹിദ് കെ പി ചര്‍ച്ചകള്‍ മോഡറേറ്റ് ചെയ്തു. ഇന്‍റര്‍വെല്‍ സ്ഥാപകന്‍ റമീസ് അലി, നെസ് ആന്‍ഡ് കോ സ്ഥാപക നെസ്റിന്‍ മിഥിലാജ്, ലുക്കോഡു സ്ഥാപകന്‍ അനില്‍ ബാലന്‍ എന്നിവരാണ് സംസാരിച്ചത്.

സഹകരണ ചര്‍ച്ചകള്‍, കൂടിക്കാഴ്ചകള്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ച് നടന്നു.

Photo Gallery