പുതുവത്സരാഘോഷം: മറൈന്‍ ഡ്രൈവില്‍ ടൂറിസം വകുപ്പിന്‍റെ ലൈറ്റ് ഷോ

Kochi / December 29, 2023

കൊച്ചി: പുതുവത്സരത്തെ വരവേല്‍ക്കാനായി ടൂറിസം വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലും പരിസരത്തും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വര്‍ണ വിളക്കുകളുടെ ദൃശ്യവിരുന്ന് ഒരുക്കുന്നു. 

ഇന്ന് വൈകുന്നേരം (ശനി യാ ഴ്ച-30) ആറിന് മറൈന്‍ ഡ്രൈവില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ലൈറ്റ് ഷോ ഉദ്ഘാടനം ചെയ്യും. എറണാകുളം ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ദീപാലങ്കാരങ്ങളുടെ മഴവില്‍ വസന്തം സംഘടി പ്പിക്കുന്നത്.

 ഇലുമിനേറ്റിങ് ജോയ് സ്പ്രെഡിങ് ഹാര്‍മണി എന്ന പേരില്‍ ഡിസംബര്‍ 30 മുതല്‍ ജനുവരി അഞ്ച് വരെയാണ് കണ്ണഞ്ചിപ്പിക്കുന്ന വര്‍ണക്കാഴ്ച ഒരുക്കിയിരി ക്കുന്നത് .

വ്യവസാ യ-നിയമ വകുപ്പ് മന്ത്രി പിരാജീവ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. മേയര്‍ എം. അനില്‍കുമാര്‍ മുഖ്യാതിഥി ആയിരിക്കും. എറണാകുളം എംഎല്‍എ ടി ജെ വിനോദ്, ജില്ലാ കളക്ടര്‍ എന്‍ എസ്കെ ഉമേഷ്, ടൂറിസം ഡയറക്ടര്‍ പി ബി നൂഹ്, ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, ടൂറിസം വകുപ്പ് ജോയിന്‍റ് ഡ റക്ടര്‍ ഹുസൈന്‍ എം, കൊ ച്ചി നഗരസഭ കൗണ്‍സിലര്‍മാരായ പത്മജ മേനോന്‍, മനു ജേക്കബ്, മിനി ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും.

 സന്തോഷത്തോടും ഐക്യത്തോടും ആനന്ദത്തിമിര്‍പ്പോടെ പൂതുവത്സരത്തെ സ്വീകരിക്കാന്‍ കൊച്ചി നിവാസികള്‍ക്ക് വര്‍ണക്കാഴ്ചകളുടെ ഈ ആഘോഷരാവുകള്‍ വേദിയൊരുക്കും. കുടുംബ സമേതവും സുഹൃത്തുക്കള്‍ക്കൊപ്പവും ദീപാലങ്കാരങ്ങളുടെ പ്രഭചൊരിയുന്ന വീഥിയില്‍ ഒത്തുചേരുന്നതിനും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ ആസ്വദിച്ച് ആശംസകള്‍ കൈമാറുന്നതിനും ഇവിടെ സുവര്‍ണാവസരം ഉണ്ടായിരിക്കും.

Photo Gallery