New Delhi / December 4, 2023

ന്യൂഡല്‍ഹി: കവിയും സാഹിത്യനിരൂപകനും ദൃശ്യകലാപണ്ഡിതനും ആയിരുന്ന കേശവ് മാലിക്കിന്‍റെ ജډശതാബ്ദിക്ക് തുടക്കം കുറിച്ച് രാജ്യതലസ്ഥാനത്ത് സംഘടിപ്പിക്കുന്ന ശില്പപ്രദര്‍ശനത്തിന് വ്യാഴാഴ്ച തിരിതെളിയും. ഡല്‍ഹി ആര്‍ട്ട് സൊസൈറ്റിയുടെ (ഡിഎഎസ്) നേതൃത്വത്തില്‍ ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സെന്‍ററുമായി (ഐഐസി) സഹകരിച്ചാണ് 'ഐ-സ്കള്‍പ്റ്റ്' എന്ന പതിനഞ്ച് ദിവസത്തെ മേള.

മാക്സ് മുള്ളര്‍ മാര്‍ഗിലെ ഐഐസിയില്‍ ഡിസംബര്‍ 7 മുതല്‍ 21 വരെയുള്ള പ്രദര്‍ശനത്തില്‍ ഇന്ത്യയിലെ 23 പ്രമുഖശില്പികളുടെ സൃഷ്ടികള്‍ അണിനിരക്കും. കലാചരിത്രകാരിയായ ഉമാ നായരാണ് ക്യൂറേറ്റര്‍.

പ്രശസ്ത ക്ലാസിക്കല്‍ നര്‍ത്തകി ഗീതാ ചന്ദ്രന്‍റെ അവതരണത്തോടെ വ്യാഴാഴ്ച വൈകുന്നേരം 5ന് ചടങ്ങ് ആരംഭിക്കും. ഡെര്‍മറ്റോളജിസ്റ്റും കോസ്മെറ്റോളജിസ്റ്റുമായ ഡോ. സിമാല്‍ സോയിനും ഫാഷന്‍ ഡിസൈനര്‍ ഋതു ബെറിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളില്‍ പ്രശസ്തരായ കലാകാരډാര്‍ ചടങ്ങില്‍ പങ്കെടുക്കും. അമര്‍നാഥ് സെഹ്ഗല്‍, സതീഷ് ഗുപ്ത, ഹിമ്മത് ഷാ തുടങ്ങിയവര്‍ അതില്‍ പ്രമുഖരാണ്.

സോണിയ സരീന്‍, റിനി ധുമല്‍, ജി. രഘു, അരുണ്‍ പണ്ഡിറ്റ്, ബിമന്‍ ദാസ്, ധനഞ്ജയ് സിംഗ്, ഹര്‍ഷ ദുരുഗഡ്ഡ,  എസ്.ഡി. ഹരിപ്രസാദ്, പര്‍മോദ് മാന്‍, രാജേഷ് റാം, നിമേഷ് പിള്ള എന്നിവരുടെ സൃഷ്ടികളും പ്രദര്‍ശനത്തിനുണ്ട്. മരം, കല്ല്, ലോഹം, ടെറാക്കോട്ട എന്നിവ കൊണ്ടുള്ള ശില്പങ്ങളുടെ പ്രദര്‍ശനത്തിന്‍റെ മുഖ്യസംഘാടകന്‍ ഡിഎഎസ് പ്രസിഡന്‍റ് നീരജ് ഗുപ്തയാണ്. അദ്ദേഹത്തിന്‍റെ ശില്പവുമുണ്ട് ഐ സ്കള്‍പ്റ്റില്‍. കൂടാതെ യുവഫോട്ടോഗ്രാഫര്‍ മനോജ് അറോറയുടെ ഏഴ് മോണോക്രോമുകളും.

ഐഐസിയുടെ പൂള്‍ സൈഡ് ഗാന്ധി കിംഗ് പ്ലാസയിലും ക്വാഡ്രാങ്കിള്‍ ഗാര്‍ഡനിലുമായി രാവിലെ 11 മുതല്‍ വൈകിട്ട് 7 വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഞായറാഴ്ചയും പ്രദര്‍ശനമുണ്ടാകും.

വിവിധ പത്രങ്ങളില്‍ കലാനിരൂപകനായിരുന്ന കേശവ് മാലിക് (1924 2014) 'തോട്ട്' തുടങ്ങി സാഹിത്യ ജേര്‍ണലുകളുടെ എഡിറ്ററുമായിരുന്നു. സമകാലിക ഇന്ത്യന്‍ കലകളുടെ പ്രദര്‍ശനങ്ങളുടെ ക്യൂറേറ്റര്‍, ലളിതകലാ അക്കാദമിയുടെ എക്സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. അന്തരിച്ച കലാപണ്ഡിത കപിലാ വാത്സ്യായന്‍ സഹോദരിയാണ്.

യൂറോപ്യന്‍ ശില്പകലയുടെ വലിയ ആരാധകനായിരുന്നു മാലിക്കെന്ന് ഉമാ നായര്‍ അനുസ്മരിച്ചു. പാശ്ചാത്യ ആശയങ്ങള്‍ അദ്ദേഹത്തെ വളരെയധികം ആകര്‍ഷിച്ചിരുന്നപ്പോഴും ഭാരതീയ തത്ത്വചിന്തയില്‍ ആഴത്തില്‍ വേരോട്ടമുള്ള മാലിക് രാജ്യത്തെ ശില്പികളെ മുഖ്യധാരയിലെത്തിക്കാന്‍ പ്രയത്നിച്ചു എന്നും അവര്‍ പറഞ്ഞു.  

ഡല്‍ഹിയിലെ അര്‍ത്ഥവത്തായ പൊതു കലകളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ ഡിഎഎസ്സിന്‍റെ  പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കുമെന്ന് നീരജ് ഗുപ്ത പറഞ്ഞു. ഡിഎഎസ് നിരവധി പ്രദര്‍ശനങ്ങളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്. മുമ്പും ഐഐസി യുമായി സഹകരിച്ച് പരിപാടികള്‍ നടത്തിയിട്ടുണ്ട്. പുതിയ തലമുറയിലെ കലാകാരډാരെ പൊതുസ്ഥലങ്ങളില്‍ അര്‍ഥവത്തായ ശില്‍പങ്ങള്‍ സൃഷ്ടിക്കാന്‍ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്. രാജസ്ഥാനിലെ മക്രാനയിലുള്ള തന്‍റെ സ്റ്റുഡിയോയിലൂടെ കലാകാരډാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കാറുണ്ടെന്നും ഗുപ്ത പറഞ്ഞു. 

രാജ്യത്തെ പൊതുകലയുമായി ബന്ധപ്പെട്ട  ഇന്‍സ്റ്റേലേഷനുകളുടെ അംബാസഡറാണ് നീരജെന്ന് ക്യൂറേറ്ററായ ഉമാ നായര്‍ പറഞ്ഞു. ഗുപ്തയുടെ ഏറെ പ്രശംസ നേടിയ കുടവുമായി നില്ക്കുന്ന ആനയുടെ ശില്‍പം 2023 ലെ ഇന്ത്യ ആര്‍ട്ട് ഫെയറില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

'ഐ-സ്കള്‍പ്റ്റ്'ന്‍റെ കാറ്റലോഗ് ഈ വാരാന്ത്യം കവിയും തത്ത്വചിന്തകനുമായ ഡോ. കരണ്‍ സിംഗ് പ്രകാശനം ചെയ്യും. ഡിഎഎസ് പ്രസിദ്ധീകരിക്കുന്ന കാറ്റലോഗിന്‍റെ ഡിസൈനര്‍ മുകേഷ് മിശ്രയാണ്.

Photo Gallery

+
Content
+
Content
+
Content
+
Content