നിഷില്‍ ഒഴിവുകള്‍

NISH
Trivandrum / May 26, 2022

തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ലീഡ് പ്രോജക്ട് സയന്‍റിസ്റ്റ്, പ്രോജക്ട് സയന്‍റിസ്റ്റ്, ഡിസൈന്‍ ആന്‍ഡ് ഇന്നൊവേഷന്‍ ഫെല്ലോ, റീഹാബിലിറ്റേഷന്‍ പ്രൊഫഷണല്‍/ സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, സീനിയര്‍ എഞ്ചിനീയര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

നിഷ്-ല്‍ പ്രവര്‍ത്തിക്കുന്ന സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ടെക്നോളജി, നാഷണല്‍ സെന്‍റര്‍ ഫോര്‍ അസിസ്റ്റീവ് ഹെല്‍ത്ത് ടെക്നോളജി പ്രോജക്ടുകളിലേക്കാണ് നിയമനം. അവസാന തിയതി ജൂണ്‍ 13. വിശദവിവരങ്ങള്‍ക്ക് : http://nish.ac.in/others/career  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Photo Gallery