മാലിന്യമുക്തം നവകേരളം കാമ്പയിന്‍: കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായി കൂടിക്കാഴ്ച

Kochi / October 5, 2023

കൊച്ചി: മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സുമായി ശുചിത്വ മിഷന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി.

എറണാകുളത്ത്  നടന്ന ചടങ്ങില്‍മാലിന്യ മുക്തം നവകേരളം കാമ്പയിനിനേയും ലക്ഷ്യങ്ങളേയും മാലിന്യ സംസ്കരണത്തിന്‍റെ ആവശ്യകതയേയും കുറിച്ച് ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ കെ. മനോജ് വിശദീകരിച്ചു.

മാലിന്യ മുക്തം നവകേരളം കാമ്പയിനിന്‍റെ സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ സിനിമ എന്ന ജനകീയമാധ്യമത്തിന് പ്രധാന പങ്കുവഹിക്കാനാകുമെന്ന് കെ കെ. മനോജ് പറഞ്ഞു.  മികച്ച മാലിന്യസംസ്കരണ ശീലങ്ങളുമായി ബന്ധപ്പെട്ട സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് മലയാള ചലച്ചിത്ര മേഖലയ്ക്ക് സാധിക്കും. അതിന്‍റെ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. കലയെ സമൂഹത്തിന്‍റെ നന്മയ്ക്കായി ഉപയോഗിക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

തിയേറ്റര്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിനായി ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കുന്നതിനൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ജേക്കബ് ബി. ആര്‍, ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട്, ട്രഷറര്‍ എം. എ ജോര്‍ജ്, ജോയിന്‍റ് സെക്രട്ടറി മമ്മി സെഞ്ചുറി, മുന്‍ പ്രസിഡന്‍റ് ടി. സുരേഷ് കുമാര്‍, ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രതിനിധികള്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, ജില്ലാ ശുചിത്വ മിഷന്‍ അസി കോ ഓര്‍ഡിനേറ്റര്‍ ലിജി കെ. ജെ എന്നിവരും പങ്കെടുത്തു.

Photo Gallery

+
Content