ജോസ് പ്രദീപ് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് എസ് സ്വാമിനാഥന്‍ സെക്രട്ടറി

Kochi / September 16, 2023

കൊച്ചി: സംസ്ഥാനത്തെ ട്രാവല്‍-ടൂറിസം രംഗത്തെ പ്രമുഖ സംഘടനയായ കേരള ട്രാവല്‍ മാര്‍ട്ടിന്‍റെ പ്രസിഡന്‍റായി പ്രമുഖ ഹോട്ടല്‍ വ്യവസായിയും യുവറാണി റെസിഡന്‍സിയുടെ മാനേജിംഗ് പാര്‍ട്ണറുമായ ജോസ് പ്രദീപിനെ തെരഞ്ഞെടുത്തു. ദ്രവീഡിയന്‍ ട്രെയില്‍സ് ഹോളിഡേയ്സ് ലിമിറ്റഡ് എംഡി എസ് സ്വാമിനാഥനാണ് സെക്രട്ടറി.

വൈസ് പ്രസിഡന്‍റായി ഇന്‍ഡിമേറ്റ് എക്സ്പീരിയന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ ഹരി കുമാര്‍ സി  തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്‍റ് സെക്രട്ടറിയായി സ്പൈസ് റൂട്ട്സ് ക്രൂയിസ് ഡയറക്ടര്‍ ജോബിന്‍ ജോസഫ്, ട്രഷററായി അബാദ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് ഡയറക്ടര്‍ ജിബ്രാന്‍ ആസിഫ് എന്നിവരെയും സൊസൈറ്റി യോഗം തെരഞ്ഞെടുത്തു.

രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ട് നടത്തുന്നത് കെടിഎം സൊസൈറ്റിയാണ്. ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ സമ്മേളനമാണിത്.

കഴിഞ്ഞ വര്‍ഷം നടന്ന പതിനൊന്നാമത് കേരള ട്രാവല്‍ മാര്‍ട്ടില്‍ 55,000 ലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് മൂന്ന് ദിവസം കൊണ്ട് നടന്നത്. രാജ്യത്തിനകത്തു നിന്നും 900 പേരും വിദേശത്ത് നിന്നും 234 പേരുമടക്കം 1134 ബയര്‍മാര്‍ കെടിഎമ്മിനെത്തി. 325 സെല്ലര്‍ സ്റ്റാളുകളാണ് കെടിഎം -2022 ല്‍ ഉണ്ടായിരുന്നത്.

Photo Gallery

+
Content
+
Content