മെഡിക്കല്‍ പിജി-നീറ്റ് മത്സരപ്പരീക്ഷയ്ക്കായി എന്‍ട്രിമെഡ് വരുന്നു

Kochi / September 13, 2023

കൊച്ചി: മെഡിക്കല്‍ പിജി-നീറ്റ് മത്സരപ്പരീക്ഷകള്‍ക്കുള്ള പരിശീലനത്തിനായി പ്രശസ്തമായ എന്‍ട്രി ആപ്പും ഡോ പോളാരിസ് ആപ്പും കൈകോര്‍ത്ത് പുതിയ ഉത്പന്നമായ എന്‍ട്രിമെഡ് പുറത്തിറക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക ഓണ്‍ലൈന്‍ വിദ്യാഭ്യാസ വേദിയാണ് ഡോ. പോളാരിസ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എംബിബിഎസ് പഠനകാലയളിവില്‍ തന്നെ പിജി-നീറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് എന്‍ട്രി മെഡിലൂടെ നടത്താന്‍ സാധിക്കുമെന്ന് ഡോ. പോളാരിസിന്‍റെ സ്ഥാപകനും സിഇഒയുമായ ഡോ. ഷാറൂഖ് മുബാറക് പറഞ്ഞു. ഈ സഹകരണത്തോടെ എന്‍ട്രിആപ്പിലെ പിജി മെഡിക്കല്‍ മത്സരപ്പരീക്ഷകളുടെ ഉള്ളടക്കം പൂര്‍ണമായും പോളാരിസിന്‍റെ ഉത്തരവാദിത്തമാകും.

രാജ്യത്തെ വിവിധ മത്സരപ്പരീക്ഷകള്‍ക്കുള്ള ഏറ്റവും ഡിമാന്‍ഡേറിയ ഓണ്‍ലൈന്‍ ആപ്പാണ് എന്‍ട്രി. പ്രാദേശിക ഭാഷകളിലടക്കം ഒരു കോടിയിലേറെ പേരാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. പുതിയ സഹകരണത്തോടെ ഡോ.പോളാരിസിന്‍റെ അധ്യയന ഉള്ളടക്കം എന്‍ട്രി മൊബൈല്‍ ആപ്പില്‍ ലഭ്യമാകും. പ്രത്യേക വീഡിയോകള്‍, ക്വസ്റ്റ്യന്‍ ബാങ്ക്, നോട്ടുകള്‍, മറ്റ് വിവരസഹായികള്‍ എന്നിവയും ലഭ്യമാകും.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള പഠന സഹായികള്‍ ഇതിലൂടെ ലഭ്യമാക്കുമെന്ന് ഡോ. ഷാരൂഖ് പറഞ്ഞു. ആശയവിനിമയത്തിലൂന്നിയ പഠന സഹായികള്‍, വ്യക്തിപരമായി ലഭ്യമാക്കുന്ന പഠനോപാധികള്‍ എന്നിവയും ഇതിലുണ്ടാകും. നിലവിലെ ഡോ. പോളാരിസ് ഉപഭോക്താക്കള്‍ എന്‍ട്രി ആപ്പിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായ പഠനോപാധികള്‍ നല്‍കുന്ന ഡോ. പോളാരിസിന്‍റെ സഹകരണത്തില്‍ അത്യന്തം ആവേശഭരിതരാണെന്ന് എന്‍ട്രി ആപ്പിന്‍റെ സ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ദീന്‍ പറഞ്ഞു. എന്‍ട്രിയുടെ ഉദ്ദേശലക്ഷ്യവുമായി ഏറെ ചേര്‍ന്നു നില്‍ക്കുന്നതാണ് ഡോ. പോളാരിസിന്‍റെ സഹകരണം. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിജി-നീറ്റ് പരീക്ഷയ്ക്കുള്ള ഏറ്റവും മികച്ച പരിശീലനോപാധികള്‍ ഇതിലൂടെ പ്രദാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 

 

Photo Gallery

+
Content