കെഎസ് യുഎം വനിതാ ഉച്ചകോടി അഞ്ചാം ലക്കം സപ്തംബറില്‍

Kochi / August 16, 2023

കൊച്ചി: രാജ്യത്തെ വനിതാ സംരംഭകരുടെ ഏറ്റവും വലിയ കൂട്ടായ്മയായ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് സപ്തംബറില്‍ നടക്കും. കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ സപ്തംബര്‍ 29 നാണ് പരിപാടി. ആഗോളതലത്തിലുള്ള വനിതാ സംരംഭകര്‍ക്ക് പുറമെ, വ്യവസായ പ്രമുഖര്‍, ഇനോവേറ്റര്‍മാര്‍ എന്നിവരും ഇതില്‍ പങ്കെടുക്കും.

വനിതാ സംരംഭകര്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് നല്‍കുന്ന ദിശാബോധം, ആശയത്തില്‍ നിന്ന് മാതൃകയിലേക്ക്, മികച്ച സ്റ്റാര്‍ട്ടപ്പ് അടിത്തറ, വളര്‍ച്ചയുടെ ആസൂത്രണവും വെല്ലുവിളികളും, സംരംഭകത്വത്തിന്‍റെ ഭാവി, വ്യാവസായ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലാണ് വിശദമായ ചര്‍ച്ചകള്‍ നടക്കുന്നത്.

 ആശയങ്ങളും അനുഭവങ്ങളും പങ്ക് വയ്ക്കുക, വ്യാവസായിക ലോകവുമായി അടുത്ത് സംവദിക്കുക എന്നിവയാണ് വനിതാ ഉച്ചകോടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പാനല്‍ ചര്‍ച്ചകള്‍, പരിശീലനകളരികള്‍, ആശയസംവാദം, മികച്ച ബിസിനസ് സാധ്യതകള്‍ നല്‍കുന്ന ആശയങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തിലെ വിദഗ്ധര്‍ ഓരോ വിഷയത്തിലും സംസാരിക്കും.

സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, ഇനോവേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഉച്ചകോടിയില്‍ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. നിശ്ചിത സമയത്തേക്ക് മാത്രമാണ് ഈ വിഭാഗത്തിലെ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കുകയുള്ളൂ. 

https://womenstartupsummit.com എന്ന വെബ്സൈറ്റിലൂടെ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 80 47 18 04 70 എന്ന നമ്പറിലോ https://startupmission.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം.

Photo Gallery