ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള ആദരം ഇന്ന് (ആഗസ്റ്റ് 15)

Trivandrum / August 14, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിനിന്‍റെ ഭാഗമായി സ്വാതന്ത്ര്യദിനത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കുന്നു. തിരുവനന്തപുരം എസ്.എം.വി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഇന്ന് (ആഗസ്റ്റ് 15) രാവിലെ 11 ന് നടക്കുന്ന പരിപാടി പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ ഗ്രീന്‍ ടെക്‌നീഷ്യന്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും.

കൗണ്‍സിലര്‍ സി. ഹരികുമാര്‍ അധ്യക്ഷത വഹിക്കും. കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഗായത്രി ബാബു ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിക്കും. എസ്.എം.വി സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ റാണി വിദ്യാധര, ചാല ഗവ. മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്സിലെ അധ്യാപിക ഡോ. സിന്ധു എസ്, എസ്.എം.വി സ്കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ആര്‍ ബിന്ദു, ശുചിത്വ മിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ ഫൈസിഎ, ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിലെ സുരേഷ് എന്നിവര്‍ പങ്കെടുക്കും.

 

Photo Gallery