പ്രൊഫ. എം.ആര്‍.എസ് റാവുവിന്‍റെ നിര്യാണത്തില്‍ ആര്‍.ജി.സി.ബി അനുശോചിച്ചു

Trivandrum / August 14, 2023

തിരുവനന്തപുരം: ബയോകെമിസ്ട്രി മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ പ്രമുഖ ശാസ്ത്രജ്ഞന്‍ പ്രൊഫ. മഞ്ചനഹള്ളി രംഗസ്വാമി സത്യനാരായണ റാവുവിന്‍റെ നിര്യാണത്തില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ആര്‍.ജി.സി.ബി) ശാസ്ത്രസമൂഹം ദുഃഖം രേഖപ്പെടുത്തി.

ജവഹര്‍ലാല്‍ നെഹ്റു സെന്‍റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസര്‍ച്ചിന്‍റെ (ജെ.എന്‍.സി.എ.എസ്.ആര്‍) മുന്‍ പ്രസിഡന്‍റായ എം.ആര്‍.എസ് റാവു ബംഗളൂരു ടാറ്റ നഗറിലെ വീട്ടില്‍ വച്ചാണ് അന്തരിച്ചത്. ആര്‍.ജി.സി.ബിയുടെ സയന്‍റിഫിക് അഡ്വൈസറി കൗണ്‍സില്‍ (എസ്.എ.സി) അംഗമായിരുന്നു.

എം.ആര്‍.എസ് റാവുവിന്‍റെ നിര്യാണത്തിലൂടെ ഇന്ത്യക്ക് ഒരു പ്രമുഖ ശാസ്ത്രജ്ഞനെയും ആര്‍.ജി.സി.ബി ഉള്‍പ്പെടെയുള്ള ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ ഉപദേഷ്ടാവിനെയുമാണ് നഷ്ടമായതെന്ന് ആര്‍.ജി.സി.ബി ഡയറക്ടര്‍ പ്രൊഫ. ചന്ദ്രഭാസ് നാരായണ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പത്മശ്രീ ജേതാവായ റാവു ബയോകെമിസ്ട്രി, മോളിക്യുലാര്‍ ബയോളജി ഗവേഷണ മേഖലകളില്‍ ഏറെ ശ്രദ്ധേയനായിരുന്നു. റാവുവിന്‍റെ ഉപദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ആര്‍.ജി.സി.ബിയിലെ ശാസ്ത്ര സമൂഹവും ജീവനക്കാരും നന്ദിയോടെ സ്മരിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രൊഫ. ചന്ദ്രഭാസ് നാരായണ കൂട്ടിച്ചേര്‍ത്തു.

 

Photo Gallery

+
Content