'മാലിന്യമുക്തം നവകേരളം' മന്ത്രിതല യോഗം ഇന്ന് (ജൂലൈ 27)

Trivandrum / July 26, 2023

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്‍റെ രണ്ടും  മൂന്നും ഘട്ടങ്ങള്‍ വിജയിപ്പിക്കാനായി സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഇന്ന് (ജൂലൈ 27) മൂന്ന് സെഷനുകളിലായി തിരുവനന്തപുരം അപ്പോളോ ഡിമോറയിലാണ് യോഗം.

രാവിലെ 10 മുതല്‍ 12 വരെ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും വ്യവസായങ്ങളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പ്രതിനിധികളുമായുള്ള ചര്‍ച്ച നടക്കും. ഉച്ചയ്ക്ക് 3 മുതല്‍ 4.30 വരെ മഹിള, യുവജന സംഘടനാ പ്രതിനിധികള്‍, മാധ്യമ, കലാ പ്രവര്‍ത്തകര്‍, ലൈബ്രറി കൗണ്‍സില്‍, ശാസ്ത്ര സംഘടനകള്‍ എന്നിവയുമായി മന്ത്രി ആശയവിനിമയം നടത്തും. 4.30 മുതല്‍ 6 വരെ തൊഴിലാളി, സര്‍വീസ് സംഘടനാ നേതാക്കളെയും കാണും.

സംസ്ഥാന സര്‍ക്കാര്‍ ഈ വര്‍ഷം മാര്‍ച്ച് 15 നാണ് മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ ആരംഭിച്ചത്. 2024 മാര്‍ച്ചോടെ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും മാലിന്യമുക്തമാക്കി സമ്പൂര്‍ണ ശുചിത്വ പദവിയില്‍ എത്തിക്കുന്നതിനാണ് മൂന്ന് ഘട്ടങ്ങളായുള്ള ക്യാമ്പയിന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുള്ളത്. 

Photo Gallery