ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കെഎസ് യുഎം 'ബിഗ് ഡെമോ ഡേ' ഇന്ന്

Trivandrum / July 26, 2023

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് കോര്‍പ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാര്‍ട്ടപ്പുകളെ ബന്ധപ്പെടുത്താനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ് യുഎം)  സംഘടിപ്പിക്കുന്ന ബിഗ് ഡെമോ ഡേയുടെ പത്താം പതിപ്പ് ഇന്ന് നടക്കും.

വ്യാഴാഴ്ച രാവിലെ 10.00 ന് നടക്കുന്ന വെര്‍ച്വല്‍ എക്സിബിഷനില്‍ ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വികസിപ്പിച്ച ഉത്പന്നങ്ങളും സൊല്യൂഷനുകളും പ്രദര്‍ശിപ്പിക്കും.

ഫൂ ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ്, ഇസഡ് കോര്‍പ് ഓര്‍ഗാനിക് പ്രൈവറ്റ് ലിമിറ്റഡ,് ബാഗ്മോ പ്രൈവറ്റ് ലിമിറ്റഡ്, എഫ്ബിഇസി പ്രൈവറ്റ് ലിമിറ്റഡ്, വയനാട് ഓര്‍ഗാനിക് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്, പാപുവാന്‍ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ്, ചക്കക്കൂട്ടം ഇന്‍റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങിയവയാണ് എക്സ്പോയില്‍ പങ്കെടുക്കുന്ന ഫുഡ്ടെക് സ്റ്റാര്‍ട്ടപ്പുകള്‍.

പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, ബിസിനസ് പങ്കാളികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയ്ക്ക് മുന്നില്‍ ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിനുമുള്ള വേദി കൂടിയാണ് ബിഗ് ഡെമോ ഡേ.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടുവെക്കുന്ന സാങ്കേതികവിദ്യയെയും നവീകരണത്തെയും കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നു.

എക്സ്പോയില്‍ പങ്കെടുക്കാന്‍  https://business.startupmission.in/demoday  സന്ദര്‍ശിക്കുക അല്ലെങ്കില്‍ താഴെയുള്ള ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക.

 

image.png

Photo Gallery