എസ്.കെ സജീഷ് കെ.ടി.ഐ.എല്‍ ചെയര്‍മാന്‍

Trivandrum / July 23, 2023

തിരുവനന്തപുരം: കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെ.ടി.ഐ.എല്‍) ചെയര്‍മാനായി എസ്.കെ സജീഷിനെ നിയമിച്ചു. സംസ്ഥാന യുവജന കമ്മീഷന്‍ മെമ്പര്‍, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പിസി) എക്സിക്യൂട്ടീവ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന സജീഷ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്.

സംസ്ഥാനത്തെ ടൂറിസം മേഖലയിലെ നിക്ഷേപവും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏജന്‍സിയാണ് കെ.ടി.ഐ.എല്‍.

 

Photo Gallery

+
Content