ഓണാഘോഷം: കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം

Trivandrum / July 15, 2023

തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 2 വരെ തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് വിവിധ വേദികളിലായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള കലാകാരന്‍മാര്‍ക്കും കലാസംഘടനകള്‍ക്കും അപേക്ഷിക്കാം.  

അപേക്ഷകള്‍ ജൂലൈ 31 വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി കണ്‍വീനര്‍, ഓണാഘോഷം 2023, ടൂറിസം ഡയറക്ടറേറ്റ്, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04712560426. 

Photo Gallery