സ്റ്റാര്‍ട്ടപ്പ് സംരംഭകരെ ഒന്നിച്ചു ചേര്‍ത്ത് കെഎസ് യുഎം ഫൗണ്ടേഴ്സ് മീറ്റ്

Kochi / July 6, 2023

കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, വ്യവസായ പ്രമുഖര്‍, നിക്ഷേപകര്‍ എന്നിവരെ ഒന്നിച്ചു ചേര്‍ത്തു കൊണ്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫൗണ്ടേഴ്സ് മീറ്റ് ബംഗളുരുവില്‍ സംഘടിപ്പിച്ചു. വിജ്ഞാന പങ്ക് വയ്ക്കല്‍, സാങ്കേതിക ശൃംഖല രൂപീകരിക്കല്‍, പങ്കാളിത്തം എന്നിവ മുന്‍നിറുത്തി നടത്തിയ സമ്മേളനത്തില്‍ 150 ഓളം പേര്‍ പങ്കെടുത്തു.

ഫൗണ്ടേഴ്സ് മീറ്റിന്‍റെ 11-ാമത് ലക്കമാണ് ജൂണ്‍ 30 ന് നടന്നത്. കേരളത്തന് വെളിയില്‍ നടത്തുന്ന ആദ്യത്തെ ഫൗണ്ടേഴ്സ് മീറ്റായിരുന്നു ഇത്. ബംഗളുരുവിലെ മലയാളി സ്റ്റാര്‍ട്ടപ്പ് സ്ഥാപകരാണ് പരിപാടിയില്‍ കൂടുതലായും പങ്കെടുത്തത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാനുള്ള അവസരം കൂടി ഇവര്‍ക്ക് ലഭിച്ചു.

 കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ഓപ്പണ്‍ സഹസ്ഥാപക ഡീന ജേക്കബ്, ട്രാക്സന്‍ സ്ഥാപകന്‍ അഭിഷേക് ഗോയല്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരവും നല്‍കി.

സ്റ്റാര്‍ട്ടപ്പ് സ്ഥാപകരുടെ കൂട്ടായ്മയില്‍ നിന്ന് സഹായം ലഭിക്കുന്നതിനായി സ്വയം മുന്നോട്ടു വന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉത്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കാനുള്ള അവസരവും ലഭിച്ചു. 

Photo Gallery