കടുവ ആക്രമണം: പശുക്കള്‍ നഷ്ടപ്പെട്ട ക്ഷീരകര്‍ഷകര്‍ക്ക് മില്‍മയുടെ കൈത്താങ്ങ്

Pathanamthitta / April 13, 2023

പത്തനംതിട്ട: റാന്നി പെരുനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കന്നുകാലികളെ നഷ്ടപ്പെട്ട രണ്ടു ക്ഷീരകര്‍ഷകര്‍ക്ക് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍റെ കൈത്താങ്ങ്.

ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ നെടുമണ്‍ മില്‍ക്ക് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ വെച്ച് ക്ഷീരകര്‍ഷകര്‍ക്ക സഹായധനം കൈമാറി.

കന്നുകാലികളെ നഷ്ടപ്പെട്ട കര്‍ഷകരായ എബ്രഹാമിനും റെജി തോമസിനും 25,000 രൂപ വീതമാണ് നല്കിയത്. പുതുതായി പശുക്കളെ വാങ്ങാന്‍ പലിശരഹിത വായ്പയായി 50,000 രൂപ വീതവും കര്‍ഷകര്‍ക്ക് നല്കി.

ടിആര്‍സിഎംപിയു മാനേജിംഗ് ഡയറക്ടര്‍ ഡി എസ്. കോണ്ട, പത്തനംതിട്ട ഡെയറി മാനേജര്‍ ഡോ. ആര്‍ കെ. സാമുവല്‍ എന്നിവരും പങ്കെടുത്തു.

Photo Gallery

+
Content