അന്താരാഷ്ട്ര ടെക്നോളജി സമ്മേളനത്തിലേക്ക് അര്‍ഹത നേടി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ്

Kochi / April 6, 2023

കൊച്ചി: ജൈടെക്സ് ആഫ്രിക്കയുടെ ഭാഗമായി കൊച്ചിയില്‍ നടത്തിയ റോഡ് ഷോയില്‍ കെഎസ് യുഎം സ്റ്റാര്‍ട്ടപ്പ് ആയ ബെന്‍സന്‍ വെഞ്ച്വേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് യോഗ്യത നേടി. എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജൈ ടെക്സ് മൊറോക്കോ എന്നിവിടങ്ങളിലേക്കാണ് ഇവര്‍ അര്‍ഹത നേടിയത്.

 ദുബായ് വേള്‍ഡ് ട്രേഡ് സെന്‍റര്‍, ജൈ ടെക്സ് ആഫ്രിക്ക, ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സ്, എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍, എന്നിവ സംയുക്തമായാണ് റോഡ് ഷോ സംഘടിപ്പിച്ചത്. യോഗ്യത നേടിയ സ്റ്റാര്‍ട്ടപ്പ് പ്രതിനിധിക്ക് എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജൈ ടെക്സ് മൊറോക്കോ എന്നിവിടങ്ങളില്‍ സൗജന്യ പ്രവേശനം ഉണ്ടായിരിക്കും. വിസ ഒഴികെയുള്ള പൂര്‍ണ ചെലവും സംഘടകരാണ് വഹിക്കുന്നത്.

ജൈ ടെക്സ് സമ്മേളനത്തില്‍ സൂപ്പര്‍ നോവ വിഭാഗത്തില്‍ സ്റ്റാര്‍ട്ടപ്പ് പിച്ചിംഗിനുള്ള അവസരവും ഇവര്‍ക്ക് ലഭിക്കും.
 

പുതു തലമുറ ഡിജിറ്റല്‍ ദൃശ്യ മാദ്ധ്യമം ആണ് ബെന്‍സന്‍ വെഞ്ച്വേഴ്സ് . ഓണ്‍ലൈന്‍ ഗെയിമുകള്‍, കോമിക്സ് എന്നിവയാണ് ഇവരുടെ ഉത്പന്നങ്ങള്‍.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് ദുബായിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും നിക്ഷേപ സാധ്യതയും സാങ്കേതിക സഹകരണവും ലഭ്യമാകുന്ന അന്താരാഷ്ട്ര വേദി കൂടിയാണ് ജൈ ടെക്സ്.

Photo Gallery

+
Content