എങ്ങിനെ സ്റ്റാര്‍ട്ടപ്പ് തുടങ്ങാം? മാസ്റ്റര്‍ക്ലാസ് പ്രഭാഷണവുമായി കെഎസ് യു എം പാലക്കാട് ഇന്‍കുബേറ്റര്‍

Palakkad / March 16, 2023

പാലക്കാട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷനും പാലക്കാട് ഇന്‍കുബേഷന്‍ സെന്‍റര്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്സും ചേര്‍ന്ന് നടത്തുന്ന മാസ്റ്റര്‍ക്ലാസ് പ്രഭാഷണത്തില്‍ ബ്ലൂ പര്‍പ്പിള്‍ മാനേജ്മന്‍റ് കണ്‍സല്‍ട്ടിംഗിലെ പ്രിന്‍സിപ്പല്‍ കണ്‍സല്‍ട്ടന്‍റ് വിനീത ജോസഫ് സംസാരിക്കും. മാര്‍ച്ച് 18 ശനിയാഴ്ച പാലക്കാട് പൊള്ളാച്ചി റോഡിലുളള സര്‍ക്കാര്‍ പോളിടെക്നിക്കിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന കെഎസ് യുഎം ഇന്‍കുബേഷന്‍ സെന്‍ററില്‍ രാവിലെ 11 മുതല്‍ ഒന്നു വരെയാണ് പരിപാടി.

ഡെയര്‍ ടു ഡ്രീം സ്റ്റാര്‍ട്ടപ്പ് എന്നതാണ് പ്രഭാഷണ വിഷയം. സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങാനും പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടു പോകാനുമാവശ്യമായ ഉപദേശങ്ങള്‍ വിനീത ജോസഫ് നല്‍കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://bit.ly/DtoDS എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും vignesh@startupmission.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

Photo Gallery