ആറ്റുകാല്‍ പൊങ്കാല: മില്‍മ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി

Trivandrum / March 4, 2023

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് ആറിന് പാലും പാലുത്പന്നങ്ങളും ഭക്തജനങ്ങള്‍ക്ക് ആവശ്യാനുസരണം ലഭ്യമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ മില്‍മയുടെ തിരുവനന്തപുരം മേഖലാ യൂണിയന്‍ ഏര്‍പ്പെടുത്തി.


അമ്പലത്തറ ഡ്രൈവ് ഇന്‍ പാര്‍ലര്‍, സൗത്ത് ഫോര്‍ട്ട്, പട്ടം, പൂജപ്പുര എന്നിവിടങ്ങളിലെ മില്‍മ നേരിട്ടു നടത്തുന്ന സ്റ്റാളുകളും ആറ്റുകാലിലേയും പരിസര പ്രദേശങ്ങളിലേയും മില്‍മ ഏജന്‍സികളും രാത്രി 12 വരെ പ്രവര്‍ത്തിക്കും.

തത്സമയ വിതരണത്തിനായി 9809535350 നമ്പരില്‍ ബന്ധപ്പെടാം.

Photo Gallery