ക്രൂ മാനേജ്മെന്‍റ് മെച്ചപ്പെടുത്തുന്നതിന് മലേഷ്യന്‍ എയര്‍ലൈന്‍സ് ഐബിഎസുമായി അഞ്ച് വര്‍ഷത്തെ കരാറില്‍

Trivandrum / March 2, 2023

തിരുവനന്തപുരം: മലേഷ്യന്‍ എയര്‍ലൈന്‍സ് ബെര്‍ഹാദ് (എംഎബി) ക്രൂ മാനേജ്മെന്‍റ് ഐബിഎസ് സോഫ്റ്റ് വെയറിന്‍റെ ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ് ഫോമായ ഐഫ്ളൈറ്റ് ക്രൂവിലേക്ക് മാറ്റുന്നതിനായി അഞ്ച് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. ഇത് ഓപ്സ്, ക്രൂ ട്രാക്കിംഗ് പ്രവര്‍ത്തനങ്ങളില്‍ ഡാറ്റാ ഫ്ളോ സുഗമമാക്കാനും ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്താനും സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാനും സഹായിക്കും.

എംഎബിയുമായി 10 വര്‍ഷമായി പങ്കാളിത്തമുള്ള ഐബിഎസ് ഐഫ്ളൈറ്റ് ക്രൂ ട്രാക്കിംഗ്, മാന്‍പവര്‍ പ്ലാനിംഗ്, ആഡ്-ഓപ്റ്റ് പെയറിംഗ്, റോസ്റ്ററിംഗ് ഒപ്റ്റിമൈസര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ കമ്പനിയെ പിന്തുണയ്ക്കുന്നുണ്ട്. അതിനൂതനമായ സൊല്യൂഷനുകള്‍ നല്‍കുന്നതിലൂടെ സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഐഫ്ളൈറ്റ് ക്രൂ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സംതൃപ്തി ഉറപ്പാക്കും. കര്‍ശനമായ വ്യവസായ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്ന ഇത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെലവ് നിയന്ത്രിക്കുകയും ചെയ്യും. ഇതിന്‍റെ ഏറ്റവും പുതിയ സാങ്കേതികവിദ്യ എയര്‍ലൈന്‍ ക്രൂവിനുള്ള വഴക്കമുള്ളതും പ്രാപ്യമായതുമായ സ്വയം സേവന ഉപകരണങ്ങള്‍ ത്വരിതപ്പെടുത്തുന്നു.

ഇടയ്ക്കിടെ തടസ്സങ്ങള്‍ നേരിടുന്ന ഒരു വ്യവസായത്തില്‍ വിശ്വസനീയമായി ഷെഡ്യൂള്‍ ചെയ്ത ഫ്ളൈറ്റുകളുടെ ആവശ്യം വര്‍ധിക്കുന്നതിനാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും മെഷീന്‍ ലേണിംഗും ഉപയോഗപ്പെടുത്തി പൂര്‍ണമായും ക്ലൗഡ് അധിഷ്ഠിതമായ ഈ  സോഫ്റ്റ് വെയര്‍ എംഎബിക്ക് തത്സമയ സാഹചര്യത്തെക്കുറിച്ച് അറിവ് നല്‍കുന്നതിനും മത്സരക്ഷമത നിലനിര്‍ത്തുന്നതിനും സഹായകമാകും.

മലേഷ്യ എയര്‍ലൈന്‍സിനും ഐബിഎസിനും 2009 മുതല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്‍റെ നീണ്ട ചരിത്രമുണ്ടെന്ന് മലേഷ്യ ഏവിയേഷന്‍ ഗ്രൂപ്പിലെ എയര്‍ലൈന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അഹ്മദ് ലുഖ്മാന്‍ മുഹമ്മദ് അസ്മി പറഞ്ഞു. എംഎബിയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തില്‍ ഐബിഎസിന്‍റെ പ്രതിബദ്ധത പത്ത് വര്‍ഷത്തിലേറെയായി തിരിച്ചറിയുന്നു. ക്രൂവിന്‍റെ ക്ഷേമം വര്‍ധിപ്പിക്കുന്നതിനും ചെലവ് ലാഭിക്കുന്നതിനും ക്രൂ മാനേജ്മെന്‍റ് സിസ്റ്റങ്ങള്‍ നവീകരിക്കുന്നതിനുമായി ഐബിഎസുമായുള്ള പങ്കാളിത്തം തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രൂ മാനേജ്മെന്‍റും ഒപ്റ്റിമൈസേഷനുമാണ് ഏത് എയര്‍ലൈനിന്‍റെയും പ്രവര്‍ത്തനം, കോസ്റ്റ് മാനേജ്മെന്‍റ്, കസ്റ്റമര്‍ സര്‍വീസ് ഡെലിവറി എന്നിവയുടെ കേന്ദ്രമെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ഗ്ലോബല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് പ്രസിഡന്‍റും മേധാവിയുമായ ജിതേന്ദ്ര സിന്ധ്വാനി പറഞ്ഞു. മലേഷ്യ എയര്‍ലൈന്‍സ് ഒരു മൂല്യവത്തായ പങ്കാളിയാണ്. അവരുടെ ക്രൂ മാനേജ്മെന്‍റ് സൊല്യൂഷനുകളും തന്ത്രങ്ങളും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Photo Gallery

+
Content