പ്ലാന്‍റേഷന്‍ എക്സ്പോയ്ക്ക് ഇന്ന് (ഞായര്‍) സമാപനം

Trivandrum / February 18, 2023

തിരുവനന്തപുരം: സംസ്ഥാന പ്ലാന്‍റേഷന്‍ ഡയറക്ടറേറ്റിന്‍റെ ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ നടക്കുന്ന പ്ലാന്‍റേഷന്‍ എക്സ്പോയ്ക്ക് ഇന്ന് (ഞായര്‍) സമാപനമാകും.

സൂര്യകാന്തി പ്രദര്‍ശന നഗരിയില്‍ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള 100 സ്റ്റാളുകളിലായാണ് എക്സ്പോ നടക്കുന്നത്. തോട്ടം മേഖലയിലെ വിപണി വൈവിധ്യങ്ങള്‍ നേരിട്ടറിയുന്നതിനും തോട്ടം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും അവസരമൊരുക്കുന്ന എക്സ്പോ രാവിലെ 11 മുതല്‍ രാത്രി 11 വരെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം.

 ആഗോളതലത്തില്‍ കേരള പ്ലാന്‍റേഷന്‍ എന്ന ബ്രാന്‍ഡ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുളള ആദ്യപടിയായി സംഘടിപ്പിച്ച പ്ലാന്‍റേഷന്‍ എക്സ്പോ ആയിരക്കണക്കിന് പേരാണ് സന്ദര്‍ശിച്ചത്. വ്യവസായ മന്ത്രി പി.രാജീവ് ആണ് എക്സ്പോ ഉദ്ഘാടനം ചെയ്തത്. എക്സ്പോയുടെ ഭാഗമായി തോട്ടം മേഖലയിലെ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുത്ത സെമിനാറുകളും നടന്നു.

Photo Gallery