സ്റ്റാര്‍ട്ടപ്പ് റിസര്‍ച്ച് ഗ്രാന്‍റിനായി കെഎസ് യുഎം അപേക്ഷ ക്ഷണിക്കുന്നു

Trivandrum / February 6, 2023

തിരുവനന്തപുരം: പുത്തന്‍ സാങ്കേതിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ് യുഎം) റിസര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് ഗ്രാന്‍റിനുള്ള അപേക്ഷ ക്ഷണിച്ചു. 30 ലക്ഷം രൂപ വരെ ഗ്രാന്‍റായി ലഭിക്കും.

ഗവേഷണത്തിന്‍റെ ഭാഗമായി വിപണനസാധ്യതയുള്ള സാങ്കേതിക ഉല്പന്നങ്ങള്‍ വികസിപ്പിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപേക്ഷിക്കാം. ഗവേഷണസ്ഥാപനങ്ങളിലെ പേറ്റന്‍റ് ലഭിച്ച ഗവേഷണ ഉല്പന്നങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഗ്രാന്‍റ് ലഭിക്കും.

പ്രതിരോധം, ബഹിരാകാശ സാങ്കേതികവിദ്യ, ആരോഗ്യം, മെഡ്ടെക്, വ്യാവസായിക ആപ്ലിക്കേഷനുകള്‍, അഗ്രി -ഫുഡ്ടെക് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍കള്‍ക്കാണ് അവസരം.

കേരളം ആസ്ഥാനമായിട്ടുള്ളതോ കേരളത്തില്‍ പ്രചാരം നേടിയതോ ആയ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ രജിസ്ട്രേഷന്‍ നമ്പറും കെഎസ് യുഎം യുണീക്ക് ഐഡിയും ഉണ്ടാകണം.

സെബി അല്ലെങ്കില്‍ കെഎസ് യുഎം അംഗീകരിച്ച ഏയ്ഞ്ചല്‍-വിസി ഫണ്ടുകളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും അപേക്ഷിക്കാനാകും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: https://grants.startupmission.in.

Photo Gallery