സുപ്രധാന വിപണിയായ കേരളത്തില്‍ സാന്നിദ്ധ്യം ശക്തമാക്കി മെഴ്സിഡീസ്-ബെന്‍സ്; കോസ്റ്റല്‍സ്റ്റാര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു; മെഴ്സിഡീസ് ബെന്‍സിന്‍റെ രാജ്യത്തെ ആദ്യ ഇന്‍റഗ്രേറ്റഡ് മാര്‍20എക്സ് സര്‍വീസ് സ

മെഴ്സിഡീസ്-ബെന്‍സിന്‍റെ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍, മഹാവീര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ യശ്വന്ത് ഝാബക്ക്, കോസ്റ്റല്‍ സ്റ്റാര്‍ എംഡിയും സിഇഒയുമായ തോമസ് അലക്സ് എന്നിവര്‍ ചേര്‍ന്ന് മെഴ്സിഡീസ്-ബെന്‍
Kochi / February 2, 2023

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡീസ്-ബെന്‍സിന്‍റെ ആദ്യ ഇന്‍റഗ്രേറ്റഡ് അത്യാധുനിക കാര്‍സര്‍വീസ് സെന്‍ററായ കോസ്റ്റല്‍ സ്റ്റാര്‍ മാര്‍20എക്സ് സെയില്‍സ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ മെഴ്സിഡീസ്-ബെന്‍സ്-കോസ്റ്റല്‍ സ്റ്റാര്‍ സര്‍വീസ് സെന്‍ററാണിത്. ഇക്യു ഡിസ്പ്ലേ, എഎംജി പെര്‍ഫോര്‍മന്‍സ് കേന്ദ്രം, അത്യാഡംബര വാഹന ഡിസ്പ്ലേയ്ക്കുള്ള പ്രത്യേക വിഭാഗം എന്നിവ ഇതിലുണ്ടാകും. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുള്ളവര്‍ക്കും ഒരു പോലെ ആശ്രയിക്കാവുന്ന കൊച്ചിയിലെ നെട്ടൂരിലാണ്  അമ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഈ കേന്ദ്രമുള്ളത്. മെഴ്സിഡീസ്-ബെന്‍സിന്‍റെ ഉപഭോക്താകള്‍ക്ക് ആസ്വദിക്കാനായി കോസ്റ്റല്‍ സ്റ്റാറിന്‍റെ പ്രത്യേക ശബ്ദവെളിച്ച പ്രദര്‍ശനവും കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
മെഴ്സിഡീസ്-ബെന്‍സിന്‍റെ നാല് തൂണുകളായ ഡിസൈന്‍, ആര്‍ക്കിടെക്ച്ചര്‍, ഉപഭോക്തൃ സൗഹൃദമായ ഇടപെടല്‍,നൂതന ഡിജിറ്റല്‍  സംവിധാനങ്ങള്‍ എന്നിവ മാര്‍20എക്സിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.

രാജ്യത്തെ ആദ്യ മാര്‍20എക്സ് സെന്‍റര്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്നതില്‍ ആവേശഭരിതരാണെന്ന് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യ എംഡിയും സിഇഒയുമായ സന്തോഷ് അയ്യര്‍ പറഞ്ഞു. മെഴ്സിഡീസ്-ബെന്‍സിന്‍റെ കേരളത്തിലെ ഉപഭോക്താക്കളോടും വിപണിയോടുമുള്ള പ്രതിബദ്ധത അടിവരയിടുന്ന ഈ അത്യാധുനിക കേന്ദ്രത്തില്‍ ലോകോത്തര സാങ്കേതിക വിദ്യയും ലോകനിലവാരത്തിലുള്ള സാങ്കേതികവിദഗ്ധരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മെഴ്സിഡീസ്-ബെന്‍സ് വലിയ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. വാഹന വില്‍പന മേഖലയിലെ മികച്ച അനുഭവപരിചയമുള്ള ഫ്രാഞ്ചൈസ് ഡീലര്‍മാരാണ് മെഴ്സിഡീസ്-ബെന്‍സിനുള്ളത്. അത്യാഡംബര വാഹനങ്ങളിലും എഎംജി വിഭാഗത്തിലും കേരളത്തില്‍ മെഴ്സിഡീസ്-ബെന്‍സിന്‍റെ വളര്‍ച്ചയില്‍ ആവേശഭരിതരാണ്. കേരളത്തിലെ വിജയകരമായ ബിസിനസ് സംരംഭങ്ങള്‍ വഴി നിരവധി യുവ ഉപഭോക്താക്കളാണ് മെഴ്സിഡീസ്-ബെന്‍സിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായിട്ടുള്ളത്.  ഇവിടുത്തെ ആഡംബര കാര്‍വിപണിയെ പൂര്‍ണമായും ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്ക് നിസ്സീമമായ വാഹനഅനുഭവം നല്‍കാനും കോസ്റ്റല്‍ സ്റ്റാറിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും സന്തോഷ് അയ്യര്‍ പറഞ്ഞു.


മെഴ്സിഡീസ്-ബെന്‍സിന്‍റെ സുസ്ഥിര ആഡംബര നയം 2023 ന്‍റെ ഭാഗമായി കോസ്റ്റല്‍ സ്റ്റാറിന്‍റെ നിരവധി പ്രവര്‍ത്തനം സൗരോര്‍ജ്ജത്തിലാണ് നടക്കുന്നത്. വൈദ്യുതവാഹനങ്ങള്‍ക്കായി കേരളത്തിലെ ആദ്യത്തെ 180 കെവി ഡിസി ഫാസ്റ്റ് ചാര്‍ജ്ജര്‍ ഇവിടെ ഘടിപ്പിച്ചിട്ടുണ്ട്. ആഡംബര വാഹനത്തിന്‍റെ ഏറ്റവും മുന്തിയ അനുഭവമാണിവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച വാഹന ബ്രാന്‍ഡായ മെഴ്സിഡീസ്-ബെന്‍സുമായുള്ള ബന്ധത്തെ വളരെ അഭിമാനത്തോടെയാണ് കാണുന്നതെന്ന് മഹാവീര്‍ ഗ്രൂപ്പിന്‍റെ ചെയര്‍മാന്‍ യശ്വന്ത് ഝാബക് പറഞ്ഞു. കേരളത്തില്‍ മെഴ്സിഡീസ്-ബെന്‍സിന്‍റെ വിശ്വാസ്യത ഏറെയാണ്. പുതിയ വാഹന വില്‍പന, സര്‍വീസ്, വാഹന ഭാഗങ്ങള്‍, യൂസ്ഡ് കാര്‍, ആഡംബര വൈദ്യുത വാഹനങ്ങള്‍ എന്നിവയെ ഒരു കുടക്കീഴില്‍ കൊണ്ടു വരികയാണ് പുതിയ സര്‍വീസ് സെന്‍ററിലൂടെ ചെയ്യുന്നത്.  കേരളത്തിലെ ആഡംബര കാര്‍വിപണിയിലെ തങ്ങളുടെ പങ്കാളിത്തത്തെ ആവേശത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

വില്‍പനാനന്തര സേവനമാണ് മുഖ്യമെന്ന കോസ്റ്റല്‍ സ്റ്റാറിന്‍റെ മുഖമുദ്രയാണ് രാജ്യത്തെ ആദ്യ 3എസ് മാര്‍20 എക്സ് സര്‍വീസ് സെന്‍ററെന്ന് കോസ്റ്റല്‍സ്റ്റാര്‍ എംഡിയും സിഇഒയുമായ തോമസ് അലക്സ് പറഞ്ഞു. മെഴ്സിഡീസ്-ബെന്‍സിന്‍റെ ഉപഭോക്താക്കള്‍ക്ക് ലോകോത്തര സര്‍വീസ്, നിസ്സീമമായ ഉപഭോക്തൃ അനുഭവം എന്നിവയ്ക്കൊപ്പം സ്വന്തം വാണിജ്യോത്പന്നങ്ങള്‍ ലഭിക്കുന്ന മെഴ്സിഡീസ് കഫെയും ഒരുക്കിയിട്ടുണ്ട്. മികച്ച വിഭവ ശേഷി ഉപയോഗിച്ച് അത്യാഡംബര അനുഭവമാണ് ഒരു കുടക്കീഴില്‍ ഒരുക്കിയിട്ടുള്ളത്. മെഴ്സിഡീസ്-ബെന്‍സിന്‍റെ ആഗോള നയമായ 'സുസ്ഥിരതയില്ലാതെ ആഡംബരമില്ല'(നോ ലക്ഷ്വറി വിത്തൗട്ട് സസ്റ്റെയിനബിലിറ്റി) എന്നത് പൂര്‍ണമായി പാലിച്ചാണ് സൗരോര്‍ജ്ജ പാനലുകള്‍ മേല്‍ക്കുരയില്‍ ഘടിപ്പിച്ചത്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയും വളരുന്ന വിപണിയുടെ ശേഷിയുമാണ് ഈ ബൃഹദ് പദ്ധതിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ഇനോവേറ്റീവ് വെര്‍ട്ടിക്കല്‍ ഫെസിലിറ്റി
പതിനായിരം കാറുകള്‍ ഒരു വര്‍ഷം സര്‍വീസ് ചെയ്യത്തക്ക വിധമുള്ള വെര്‍ട്ടിക്കല്‍ ഫെസിലിറ്റിയില്‍ 27 ബേ കളാണ് സര്‍വീസ് സെന്‍ററിലുള്ളത്. പ്രവന്‍റീവ് അറ്റകുറ്റപ്പണി, ജനറല്‍ അറ്റകുറ്റപ്പണി, ബോഡി ആന്‍ഡ് പെയിന്‍റ്, ഡിജിറ്റല്‍ ഉപഭോക്തൃ സേവനം എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. മെഴ്സിഡീസ്-ബെന്‍സിന്‍റെയും സ്റ്റട്ടഗര്‍ട്ടിന്‍റെയും സാങ്കേതിക സഹായത്തോടെയുള്ള ഡിജിറ്റല്‍ ഡയഗ്നോസിസ് ശേഷിയോടെയുള്ള സമഗ്രമായ ഉപഭോക്തൃ സേവനമാണ് ഇവിടെയുള്ളത്. ഇതോടൊപ്പം വാഹനഭാഗങ്ങള്‍ക്കായി പതിനായിരം ചതുരശ്ര അടിയുള്ള പ്രത്യേക വിഭാഗവുമുണ്ട്.


സുസ്ഥിരത
സുസ്ഥിരവീക്ഷണത്തിന്‍റെയും വൈദ്യുതീകരണത്തിന്‍റെയും ഭാഗമായി കേരളത്തിലെ ആഡംബര കാര്‍വിപണിയിലെ ആദ്യ 180 കെവി ഡിസി ഫാസ്റ്റ് ചാര്‍ജ്ജര്‍ ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നു. പരിസ്ഥിതിക്ക് കോട്ടം വരാതിരിക്കാന്‍ സൗരോര്‍ജ്ജമാണ് ഇതിലുപയോഗിക്കുന്നത്.

Website-www.mercedes-benz.co.in | Twitter – @MercedesBenzInd | Instagram - @mercedesbenzind
Media Contact Mercedes-Benz India Pvt. Ltd.:
Shekhar Das Chowdhury | shekhar.daschowdhury@mercedes-benz.com |+91 98508 36477
Surabhi Udas | surabhi.udas@mercedes-benz.com | +91 8452957507
Fleishman Hillard:  
Soumi Sriram | soumi.sriram@fleishman.com | +91 98195 45378
Prateek Sharma | prateek.sharma@fleishman.com | +91 99714 76254


മെഴ്സിഡീസ്-ബെന്‍സിനെക്കുറിച്ച്
ഇന്ത്യയിലെ ആഡംബര കാര്‍വിപണിയില്‍ മുന്‍പന്തിയിലാണ് മെഴ്സിഡീസ്-ബെന്‍സ്. പൂനയിലെ ചകാനിലാണ് നൂറേക്കറില്‍ വ്യാപിച്ച് കിടക്കുന്ന 2009 ല്‍ ആരംഭിച്ച ഇന്ത്യയിലെ ലോകോത്തരമായ വാഹന ഉത്പാദന കേന്ദ്രം. 2015 ല്‍ പുതിയ നിര്‍മ്മാണ പ്ലാന്‍റ് ഇവിടെ തന്നെ ആരംഭിച്ചു.  മെഴ്സിഡീസ്-ബെന്‍സിന്‍റെ ആഗോള നിര്‍മ്മാണ ശൃംഖലയുടെ ഭാഗമാണ് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യ. ബ്രസീല്‍, ഇന്തോനേഷ്യ, മലേഷ്യ, തായ്ലാന്‍റ്, വിയറ്റ്നാം എന്നിവിടെ വ്യാപിച്ച് കിടക്കുന്ന സികെഡി/ എംവിപി നിര്‍മ്മാണ ശൃംഖലയിലെ പ്രധാന ഘടകമാണ് മെഴ്സിഡീസ്-ബെന്‍സ് ഇന്ത്യ
രാജ്യത്തെ ആഭ്യന്തര വിപണിക്കായുള്ള വിവിധ തരത്തിലുള്ള ആഡംബര വാഹനങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. 2600 കോടി രൂപ നിക്ഷപമുള്ള ഈ പ്ലാന്‍റ് ഇന്ത്യയിലെ തന്നെ ഏതൊരു ആഡംബര കാര്‍ നിര്‍മ്മാതാക്കളിലും വലുതാണ്. 47 ഇന്ത്യന്‍ നഗരങ്ങളിലും 125 ടച്ച് പോയിന്‍റുകളിലുമായി ഇന്ത്യയിലെ ഏറ്റവും വലിയ ശൃംഖലയാണ് മെഴ്സിഡീസ്-ബെന്‍സിനുള്ളത്. എഎംജി പെര്‍ഫോര്‍മന്‍സ് സെന്‍റര്‍ വഴി എഎംജി ബ്രാന്‍ഡ് മികച്ച വിപണന ശൃംഖലയും രാജ്യത്ത് നിലവിലുണ്ട്.

ആഡംബര കാര്‍ വിഭാഗത്തില്‍ ഏറ്റവുമധികം കണക്ടഡ് കാറുകള്‍(ഇന്‍റര്‍നെറ്റുമായും ഫോണുമായും ബന്ധിപ്പിക്കാവുന്നവ) ഉള്ളതും മെഴ്സിഡീസ്-ബെന്‍സിനാണ്. എ-ക്ലാസ് ലിമോസിന്‍, പുതുതലമുറ സി-ക്ലാസ്, ഇ-ക്ലാസ് ലോംഗ് വീല്‍ബേസ്, എസ്-ക്ലാസ്, മെഴ്സിഡീസ് മേബാക്ക് എസ് 580 എന്നിവയ്ക്ക് പുറമെ ഇക്യുഎസ് 580, ജിഎല്‍എ, ജിഎല്‍സി, ജിഎല്‍സി കൂപെ, ജിഎല്‍ഇ, ജിഎല്‍എസ്  ആഡംബര എസ് യുവികള്‍ എന്നിവയാണ് മെഴ്സിഡീസ്-ബെന്‍സിന്‍റെ പട്ടികയിലുള്ളത്. ഇതിനു പുറമെ മൂന്ന് എഎംജി മോഡലുകള്‍ കൂടിയുണ്ട്. എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ, എഎംജി ഓ 35 4മാറ്റിക് പ്ലസ് സലൂണ്‍, എഎംജി ജിഎല്‍എ 35 4മാറ്റിക് പ്ലസ് എസ് യു വി എന്നിവയാണിവ. പൂര്‍ണമായും വിദേശത്ത് നിര്‍മ്മിച്ച് ഇറക്കുമതി ചെയ്യുന്ന മോഡലുകളായ വി-ക്ലാസ്, സിഎല്‍എസ്, സി-ക്ലാസ് കാബ്രിയോ, ജി 350ഡി, ഇക്യുസി, എന്നിവ കൂടാതെ എഎംജി ഇ53 കാബ്രിയോ എന്നിവയുമുണ്ട്.

രാജ്യത്തെ മെഴ്സിഡീസ്-ബെന്‍സിന്‍റെ സര്‍വകാല റെക്കോര്‍ഡാണ് 2022 ല്‍ കൈവരിച്ചത്. ഇക്കാലയളവില്‍ 15,822 കാറുകളാണ് വിറ്റത്. തുടര്‍ച്ചയായ എട്ടു വര്‍ഷങ്ങളായി രാജ്യത്തെ ആഡംബര കാര്‍വിപണിയില്‍ മുന്‍പന്തിയിലാണ് മെഴ്സിഡീസ്-ബെന്‍സ്. ഡിസയര്‍ ഫോര്‍ എക്സ്ട്രാഓര്‍ഡിനൈര്‍ എന്നതാണ് 2023 ലെ കമ്പനിയുടെ ആപ്തവാക്യം. ഉപഭോക്താക്കളുടെ ഓരോ യാത്രയിലും അത്യപൂര്‍വമായ ഘടങ്ങള്‍ ചേര്‍ക്കാനും അത്യുന്നത നിലവാരം പുലര്‍ത്തുന്ന ഉത്പന്നങ്ങള്‍ എത്തിക്കാനും മെഴ്സിഡീസ്-ബെന്‍സ് പ്രതിബദ്ധമാണ്.

Photo Gallery

+
Content
+
Content
+
Content
+
Content