ഗ്രാമീണ വനിതകളെ ശക്തിപ്പെടുത്തുന്ന ആശയങ്ങള്‍ കണ്ടെത്താന്‍ പ്രജ്ജ്വല്‍ ചലഞ്ച്

ഗ്രാമീണ വനിതകളെ ശക്തിപ്പെടുത്തുന്ന ആശയങ്ങള്‍ കണ്ടെത്താന്‍ പ്രജ്ജ്വല്‍ ചലഞ്ച്
Kochi / January 17, 2023

കൊച്ചി: ഗ്രാമീണ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹായകമാവുന്ന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും നടപ്പിലാക്കാനും കേന്ദ്രഗ്രാമീണ മന്ത്രാലയം പ്രജ്ജ്വല്‍ ചലഞ്ച് മത്സരം സംഘടിപ്പിക്കുന്നു. പാര്‍ശ്വവത്കരിക്കപ്പെട്ട ഗ്രാമീണ വനിതകളുടെ ഉന്നമനത്തന് ഊന്നല്‍ നല്‍കൂന്ന ആശയങ്ങള്‍ക്കാണ് മുന്‍ഗണന.

ഡിസംബര്‍ 25 ന് പ്രഖ്യാപിച്ച ഈ മത്സരത്തില്‍ ജനുവരി 31 വരെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. മാര്‍ച്ച് എട്ടിന് വിജയികളെ പ്രഖ്യാപിക്കും. വ്യക്തികള്‍, വിദ്യാര്‍ഥികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍,കമ്പനികള്‍, എന്‍ജിഒ, സ്വയം സഹായ സംഘങ്ങള്‍, മറ്റു കമ്മ്യൂണിറ്റി സംഘടനകള്‍ ,എഫ്പിയോകള്‍ തുടങ്ങിയവര്‍ക്കു ചലഞ്ചില്‍ പങ്കെടുക്കാം. ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ https://www.prajjwalachallenge.com/apply-now എന്ന ലിങ്കില്‍ അപേക്ഷിക്കുക. 

പ്രജ്ജ്വല്‍ ചലഞ്ചില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവരെ സഹായിക്കാന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ തിരുവനന്തപുരം,കൊച്ചി, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് എന്നീ ഓഫീസുകളില്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.

അപേക്ഷിക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 10 ആശയങ്ങള്‍ വിദഗ്ദ്ധരടങ്ങുന്ന പ്രജ്ജ്വല്‍ ജൂറിയുടെ മുന്‍പില്‍ അവതരിപ്പിച്ചു  അഞ്ച് മികച്ച ആശയങ്ങളെ തിരഞ്ഞെടുക്കും. മികച്ച അഞ്ച് ആശയങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം സമ്മാനത്തുക ലഭിക്കും. കൂടാതെ ആശയങ്ങളെ പ്രവര്‍ത്തികമാക്കുന്നതിനു എന്‍.ആര്‍.എല്‍.എം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനും ഈ മേഖലയിലെ വിദഗ്ദ്ധരുടെ സഹായം ലഭിക്കുന്നതിനും അവസരം ഉണ്ടാകും.

നൂതനമായ ആശയങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ട ഗ്രാമീണ വനിതകളെ ശാക്തീകരിച്ച് അവരുടെ ജീവിതവും ഉപജീവനവും മെച്ചപ്പെടുത്താനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കുന്നതാകണം ആശയങ്ങള്‍. ഇതിലൂടെ ഗ്രാമീണ മേഖലയിലെ സംരംഭകരേയും സംരംഭങ്ങളെയും ശക്തിപ്പെടുത്തി ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി ഗ്രാമീണ സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലും ഉപജീവന മാര്‍ഗവും ഉണ്ടാക്കണം., എളുപ്പത്ത ഈ ആശയങ്ങളിലൂടെ ഉരുത്തിരിഞ്ഞു വരുന്ന ഉത്പന്നങ്ങളെ സര്‍ക്കാര്‍, സമൂഹം, സ്വകാര്യമേഖല എന്നിവയുടെ സഹകരണത്തോടെ പ്രാവര്‍ത്തികമാക്കുകയും ലക്ഷ്യം വയ്ക്കുന്നു. പ്രാദേശികവും എന്നാല്‍ ആവക്യമെങ്കില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കുന്നതുമായ ആശയങ്ങളായിരിക്കണം. ഗ്രാമീണ സ്വഭാവമുള്ള ആശയങ്ങള്‍ ചെലവ് കുറഞ്ഞതായിരിക്കണം. അങ്ങിനെ വന്നാല്‍ പ്രാദേശികമായി കുറഞ്ഞ നിക്ഷേപം മാത്രമേ ആവശ്യമായി വരൂ.
 

Photo Gallery